HOME
DETAILS

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

  
Web Desk
April 11, 2026 | 4:31 AM

election protocol dispute in kottayam central observer faces backlash CISF personnel point guns at state officials

 

കോട്ടയം: കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം പൂട്ടുന്നതിനെ ചൊല്ലി അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയും നാടകീയ രംഗങ്ങളും. കേന്ദ്ര നിരീക്ഷകന്റെ വിചിത്രമായ വാദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ സൈനികര്‍ തോക്കുചൂണ്ടുന്ന അവസ്ഥയിലേക്കുവരെ എത്തിയത്. വൈക്കം മണ്ഡലത്തിലെ യന്ത്രങ്ങള്‍ സൂക്ഷിച്ച ബസേലിയസ് കോളജിലാണ് ഉച്ചയോടെ സംഘര്‍ഷാവസ്ഥ ഉണ്ടായത്.

പതിവായി സ്‌ട്രോങ് റൂമുകള്‍ രണ്ട് പൂട്ടുകള്‍ ഉപയോഗിച്ചാണ് പൂട്ടാറുള്ളത്. ഇതിന്റെ ഓരോ താക്കോലുകള്‍ റിട്ടേണിങ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമാണ് സൂക്ഷിക്കേണ്ടതും. എന്നാല്‍, പൂട്ടിനൊപ്പം തന്നെ ഓരോ താക്കോലും സീല്‍ ചെയ്തു വയ്ക്കണമെന്ന കേന്ദ്ര നിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ സിന്‍ഹയുടെ നിര്‍ബന്ധബുദ്ധിയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബംഗാളിലും അസമിലുമൊക്കെ ഇങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

സുരക്ഷാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കത്തെ പൊലിസും മറ്റ് ഉദ്യോഗസ്ഥരും എതിര്‍ത്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ സ്ഥലത്തെത്തി പഴയ രീതിയില്‍ തന്നെ മുറി പൂട്ടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കലക്ടറുടെ നിര്‍ദേശപ്രകാരം മുറി പൂട്ടാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.ഐ.എസ്.എഫ് സൈനികര്‍ തടയുകയും അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു. ഇതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വലിയ തോതിലുള്ള പരിഭ്രാന്തി ഉയരുകയും ചെയ്തു.

സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചര്‍ച്ച നടത്തി. ഒടുവില്‍ കേരളത്തിലെ നിലവിലുള്ള സുരക്ഷാ ചട്ടപ്രകാരം തന്നെ മുറികള്‍ പൂട്ടാന്‍ ധാരണയായി. താക്കോലുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും വാതിലുകള്‍ പ്ലൈവുഡ് ഷീറ്റും പട്ടികയും ഉപയോഗിച്ച് മറച്ച് കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Drama unfolded at a counting center in Kottayam as CISF personnel pointed guns at officials following a dispute with the Central Observer over the protocol for locking the voting machine strongroom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  7 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  7 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  7 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  8 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  8 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  8 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  8 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  8 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  8 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  8 days ago