HOME
DETAILS

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

  
Web Desk
April 12, 2026 | 1:55 AM

Run for Nation Event Scheduled for April 18

അബൂദബി: സായിദ് ചാരിറ്റി റണ്‍ ഏപ്രില്‍ 18ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നാഷനല്‍ പ്രോജക്ട്‌സ് ഓഫിസിന്റെയും സഹകരണത്തോടെയാണ് പരിപാടി. ശാരീരിക ക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹ അവബോധം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതിനുമായി നടത്തുന്ന കായിക പരിപാടിക്ക് ''ഹസ്സന്തക് യാ വത്വന്‍''എന്നാണ് നാമകരണം.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് ഓട്ടം സംഘടിപ്പിക്കുന്നത്. 'എന്റെ മാതൃരാജ്യമേ, ഞാന്‍ നിന്നെ ശക്തിപ്പെടുത്തി' എന്നാണ് കൂട്ടയോട്ടത്തിന്റെ സന്ദേശം.
യു.എ.ഇയുടെ പ്രധാന ദേശീയ സ്മാരകങ്ങളിലൊന്നായ വഹാത് അല്‍ കരാമയില്‍ രാവിലെ എട്ട് മണിക്ക് മല്‍സരം ആരംഭിക്കും. യു.എ.ഇയെ തങ്ങളുടെ വീടായി കരുതുന്ന ആര്‍ക്കും പ്രായ ഭേദമന്യേ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ പങ്കെടുക്കാമെന്ന് സായിദ് ചാരിറ്റി റണ്ണിന്റെ സുപ്രീം സംഘാടക സമിതി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) മുഹമ്മദ് ഹിലാല്‍ അല്‍ കാബി പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ അബൂദബി എമിറേറ്റിലുടനീളം നടക്കുന്ന നിരവധി കായിക, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പരിപാടി. in.njuko.com/runforthenation എന്നതാണ് രജിസ്‌ട്രേഷന്‍ ലിങ്ക്.

English Summary: The Zayed Charity Run, in collaboration with the Abu Dhabi Sports Council and the National Projects Office, is organizing a 5 km community run titled 'Hassantuk Ya Watan' (My homeland, I have strengthened you) on April 18. The run will begin at 8:00 AM at Wahat Al Karama, a prominent national monument in Abu Dhabi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago