HOME
DETAILS

യു.എ.ഇ ദേശീയ ഗാനം ആലപിച്ച് വൈറലായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞ് ശൈഖ് ഹംദാന്‍; വൈറല്‍ വിഡിയോ പങ്കിട്ടു

  
Web Desk
April 12, 2026 | 1:49 AM

Sheikh Hamdan thanks Indian students for rendition of UAE national anthem

ദുബൈ: പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് യു.എ.ഇ ദേശീയ ഗാനം ആലപിച്ച് ശ്രദ്ധപിടിച്ചുപറ്റിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി പറഞ്ഞ് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കിട്ടു.

യു.എ.ഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ക്ലാസിക്കല്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ദേശീയ ഗാനം അവതരിപ്പിച്ചത്. ഇതിന്റെ വിഡിയോ 'മല്‍ഹാര്‍ യു.എ.ഇ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടു. ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'നന്ദി!' എന്ന അടിക്കുറിപ്പോടെ റീല്‍ പങ്കിട്ടു. ഇതോടൊപ്പം ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണത്തെ അനുസ്മരിച്ച് അതേ നിറങ്ങളില്‍ മൂന്ന് ഹാര്‍ട്ട് ഇമോജികളും ശൈഖ് ഹംദാന്‍ നല്‍കി.

2026-04-1207:04:99.suprabhaatham-news.png
 
 
 
 

വിദ്യാര്‍ഥികളുടെ സംഗീത പ്രതിഭയ്‌ക്കൊപ്പം യു.എ.ഇയോടുള്ള അവരുടെ ബഹുമാനവും സ്‌നേഹവും വ്യക്തമാക്കുന്നതാണ് വിഡിയോ. അധിവസിക്കുന്ന രാജ്യത്തിനുള്ള സംഗീത ആദരാഞ്ജലിയാണിത്. സാംസ്‌കാരിക സ്വത്വങ്ങളുടെ ഇഴുകിച്ചേരല്‍, ആഴത്തിലുള്ള വൈകാരിക ബന്ധം, സഹവര്‍ത്തിത്വം എന്നിവ കൂടി ഇത് പ്രതിഫലിപ്പിക്കുന്നു.

ഹാര്‍മോണിയം, തബല, തബല തരംഗ്, ധോലക്, പഖവാജ്, സിത്താര്‍, സരോദ്, ഫ്‌ലൂട്ട്, ജുവല്‍തരംഗ് തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങള്‍ വായിച്ചുകൊണ്ട് 13 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എ.ഇ ദേശീയ ഗാനത്തിന്റെ സവിശേഷമായ ആലാപനം സാധ്യമാക്കുകയായിരുന്നു. യു.എ.ഇ പതാകയുടെ നിറങ്ങളിലുള്ള സ്‌കാര്‍ഫുകളും വെളുത്ത പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളും ധരിച്ചാണ് കുട്ടികളുടെ പ്രകടനം. വെളുത്ത പശ്ചാത്തലത്തില്‍ ഇവ ചിത്രീകരിച്ചതോടെ ഏറെ ഹൃദ്യമായി. സംഗീതത്തിന്റെ ലാളിത്യവും തന്മയത്വവും കുട്ടികളുടെ ഇഴുകിച്ചേരലും കാഴ്ചക്കാരന് അനുഭവവേദ്യമാവുന്നു.

യു.എ.ഇയെ സ്വന്തം നാടായി കരുതുന്ന എല്ലാവരുടെയും സംഭാവനകള്‍ക്ക് ഇമാറാത്തികള്‍ നല്‍കുന്ന അംഗീകാരമാണ് ശൈഖ് ഹംദാന്റെ നന്ദി പ്രകടനം. കുട്ടികളുടെ പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ അദ്ദേഹം അതിന് കൈയൊപ്പ് ചാര്‍ത്തി. സമ്പന്നമായ വൈവിധ്യത്തിനും ഐക്യത്തിനും പേരുകേട്ട ഒരു രാജ്യത്ത്, രാജ്യങ്ങള്‍ക്കിടയില്‍ ബഹുമാനവും ധാരണയും വളര്‍ത്തിയെടുക്കുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത കൂടി ഇത് അനാവരണം ചെയ്യുന്നു.

Summary: Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, Deputy Prime Minister and Minister of Defence of the UAE, and Chairman of The Executive Council of Dubai, has expressed his thanks to Indian students who have performed the UAE national anthem using traditional Indian classical instruments. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  3 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  3 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  3 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  3 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  3 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  3 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  3 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  3 days ago