HOME
DETAILS

ലബനാൻ ആക്രമണം തുടർന്ന് ഇസ്റാഈൽ

  
Web Desk
April 13, 2026 | 1:50 AM

Israel follows Lebanon attack

ബെയ്‌റൂത്ത്: തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ കനത്ത ആക്രമണം തുടരുന്നു. 18 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 42 ദിവസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ ലബനാനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 2020 കവിഞ്ഞു. തെക്കന്‍ ലബനാനിലെ സിഡോണ്‍ ഗ്രാമത്തിലാണ് ഇന്നലെ ആക്രമണം ശക്തിപ്പെട്ടത്. എട്ടുപേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് ലബനാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണ കുറിപ്പിലുള്ളത്. നബാത്തിയ ജില്ലയില്‍ മൂന്നു അടിയന്തര രക്ഷാസേനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 

ശനിയാഴ്ച രണ്ടു ഇസ്‌റാഈല്‍ സൈനികരും ലബനാനില്‍ കൊല്ലപ്പെട്ടു. ഇതുവരെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 6,436 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗസ്സ വംശഹത്യയ്ക്കെതിരേ ലണ്ടനില്‍ പ്രതിഷേധം

മധ്യ ലണ്ടനില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യയ്‌ക്കെതിരേ നടന്ന റാലിയില്‍ 500 പേരെ അറസ്റ്റ് ചെയ്തു പൊലിസ്.  18 വയസു മുതല്‍ 87 വയസു വരെ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്ന് മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു. ട്രഫാല്‍ഗര്‍ ചത്വരത്തിലാണ് ഇസ്‌റാഈല്‍ അമേരിക്കന്‍ സഹായത്തോടെ ഫലസ്തീനില്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ ഞായറാഴ്ച നൂറുകണക്കിനാളുകള്‍ പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്നത്. 

തങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നുവെന്നും ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നു എന്നുമായിരുന്നു ഇവരുടെ മുദ്രാവാക്യം. ഭിന്നശേഷിക്കാന്‍, പ്രായമായവര്‍, സ്ത്രീകള്‍ ഉൾപ്പെടെ പ്രതിഷേധത്തില്‍ അണിനിരന്നു. പലരും വീല്‍ചെയറിലാണ് പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ എത്തിയത്. ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

2025 ജൂലൈ മുതല്‍ ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നത് നിയമവിരുദ്ധമായി ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല റാലി ലണ്ടനില്‍ ഭീകരവിരുദ്ധ കേസായാണ് പരിഗണിക്കുന്നത്.ഫലസ്തീന്‍ അനുകൂല പ്രതിഷേധം നിരോധനത്തിനെതിരേ അപ്പീല്‍ നിലനില്‍ക്കുന്നുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  4 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  4 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  4 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  5 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  5 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  5 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  5 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  5 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  5 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  5 days ago