HOME
DETAILS

മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ച് ബെന്‍ഗ്വിറിന്റെ പ്രകോപനം; അപലപിച്ച് ഫലസ്തീന്‍

  
April 13, 2026 | 1:56 AM

Palestine condemns Benghazis provocation by entering Al-Aqsa Mosque

ജറൂസലേം: ഇസ്‌റാഈല്‍ രാജ്യരക്ഷാ മന്ത്രിയും തീവ്ര ജൂത വലതുപക്ഷ വാദിയുമായ ഇതാമര്‍ ബെന്‍ഗ്വിര്‍ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ കയറി പ്രകോപനം സൃഷ്ടിച്ചു. ഈ വര്‍ഷം മൂന്നാം തവണയാണ് ബെന്‍ ഗ്വിറിന്റെ പ്രകോപനം. പ്രതിഷേധത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കില്‍ ഇന്നലെ 18 പേരെ ഇസ്‌റാഈല്‍ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളി വളപ്പില്‍ കയറി ബെന്‍ഗ്വിര്‍ ജൂത പ്രാര്‍ഥന നിര്‍വഹിച്ചതിനെതിരേ ഫലസ്തീന്‍ നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു. 1967നു ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‍ലിംകള്‍ അല്ലാത്തവര്‍ക്ക് പ്രാര്‍ഥനയ്ക്ക് അനുമതിയില്ല. ജൂതര്‍ക്ക് പള്ളി സന്ദര്‍ശിക്കാമെങ്കിലും പ്രാര്‍ഥന നടത്താന്‍ പാടില്ല. ഇതു ലംഘിച്ച് ഇസ്‌റാഈല്‍ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാകുകയാണ്.

ബെന്‍ഗ്വിറിന്റെ സന്ദര്‍ശനം സ്റ്റാറ്റസ്‌ക്വോയുടെ ലംഘനമാണെന്ന് പള്ളിയുടെ ചുമതലയുള്ള ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പള്ളി വളപ്പില്‍ ഈയിടെയായി ഇസ്‌റാഈല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രകോപനം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ മന്ത്രിയായ ശേഷം ബെന്‍ഗ്വിര്‍ ഇതുവരെ 16 തവണ അഖ്‌സ പള്ളിയിലെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം

International
  •  2 days ago
No Image

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

Kerala
  •  2 days ago
No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  2 days ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  2 days ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  2 days ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  2 days ago
No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  2 days ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  2 days ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് സി.പി.എം അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍, അഡ്മിന്‍മാരെ ചോദ്യം ചെയ്യും

Kerala
  •  2 days ago