HOME
DETAILS

ആരാണ് പീറ്റര്‍ മഗ്യാര്‍? ഓര്‍ബന്റെ വിശ്വസ്തനില്‍ നിന്നും ഹംഗറിയുടെ പുതിയ രക്ഷകനിലേക്ക്

  
കെ ഷബാസ് ഹാരിസ്
April 13, 2026 | 11:19 AM

who-is-peter-magyar-from-orban-ally-to-hungary-new-leader

ദശാബ്ദങ്ങളായി ഹംഗറി ഭരിച്ചിരുന്ന വിക്ടര്‍ ഓര്‍ബന്റെ കരുത്തുറ്റ കോട്ട തകര്‍ത്ത് പീറ്റര്‍ മഗ്യാര്‍ എന്ന 45കാരന്‍ അധികാരത്തിലേക്ക് നടന്നു കയറുമ്പോള്‍, അത് യൂറോപ്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ കുതിപ്പായി മാറുകയാണ്. രണ്ട് വര്‍ഷം മുമ്പ് വരെ ഓര്‍ബന്‍ ഭരണകൂടത്തിലെ ഒരു വിശ്വസ്തനായിരുന്ന മഗ്യാര്‍ എങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ നേതാവായി മാറിയത്?

അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നുള്ള പടിയിറക്കം:
ഹംഗറിയിലെ രാഷ്ട്രീയ സ്വാധീനമുള്ള ഒരു കുടുംബത്തിലാണ് പീറ്റര്‍ മഗ്യാര്‍ ജനിച്ചത്. വര്‍ഷങ്ങളോളം ഓര്‍ബന്റെ ഫിഡെസ് (Fidsez) പാര്‍ട്ടിയുടെ ഭാഗമായിരുന്ന അദ്ദേഹം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകള്‍ വഹിച്ചിരുന്നു. എന്നാല്‍, 2024ല്‍ രാജ്യത്തെ ഞെട്ടിച്ച ഒരു ശിശു ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് ഓര്‍ബന്‍ ഭരണകൂടം മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പീറ്റര്‍ മഗ്യാര്‍ ഓര്‍ബന്റെ പാര്‍ട്ടി വിടുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് മഗ്യാര്‍ ഓര്‍ബന്‍ ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്നതും. 

അഴിമതിക്കെതിരെയുള്ള പോരാട്ടം: 
സര്‍ക്കാരിനുള്ളിലെ അഴിമതിയെക്കുറിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിനെക്കുറിച്ചും മഗ്യാര്‍ പുറത്തുവിട്ട തെളിവുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കി. കേവലം ഒരു വിമര്‍ശകന്‍ എന്നതിലുപരി, താന്‍ കണ്ടതും അനുഭവിച്ചതുമായ ഭരണകൂട രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു.

തിസ്സ (Tsiza) പാര്‍ട്ടിയുടെ മുന്നേറ്റം: 
തികച്ചും പരിമിതമായ വിഭവങ്ങളുമായി രംഗത്തിറങ്ങിയ മഗ്യാര്‍ 'തിസ്സ' എന്ന തന്റെ പാര്‍ട്ടിയിലൂടെ ഹംഗറിയിലെ യുവതലമുറയെയും മാറ്റം ആഗ്രഹിക്കുന്ന സാധാരണക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. ഓര്‍ബന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയെ അദ്ദേഹം ആയുധമാക്കി. ഹംഗറിയുടെ പതാകയിലെ ചുവപ്പും വെള്ളയും പച്ചയും നിറങ്ങള്‍ അണിഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ കൂറ്റന്‍ റാലികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാറ്റത്തിന്റെ കാറ്റായി മാറി.

യൂറോപ്പിന്റെ പുതിയ പ്രതീക്ഷ:
വിക്ടര്‍ ഓര്‍ബന്റെ തീവ്ര വലതുപക്ഷ നയങ്ങളില്‍ നിന്നും റഷ്യയുമായുള്ള അടുത്ത ബന്ധത്തില്‍ നിന്നും ഹംഗറിയെ മോചിപ്പിക്കുമെന്ന മഗ്യാറിന്റെ വാഗ്ദാനം യൂറോപ്യന്‍ യൂണിയനും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സാധാരണ ഉദ്യോഗസ്ഥനില്‍ നിന്ന് രാജ്യത്തിന്റെ തലവനായി മാറിയ പീറ്റര്‍ മഗ്യാര്‍ ഇന്ന് മാറ്റത്തിന്റെ ആഗോള പ്രതീകമായി മാറിയിരിക്കുകയാണ്.

 

Peter Magyar has emerged as a prominent figure in Hungary, transitioning from a close ally of Prime Minister Viktor Orbán to a leading critic and political challenger. Once considered part of Orbán’s inner circle, Magyar distanced himself and gained public attention by speaking out against the government.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  3 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  3 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  3 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  3 days ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  3 days ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  3 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  3 days ago