HOME
DETAILS

നിതിന്‍ രാജിന്റെ മരണം; പ്രതിയായ ഡോ.റാമിനെ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജ്‌മെന്റ്

  
April 14, 2026 | 11:40 AM

nithin-raj-death-dr-ram-expelled-college-management-action

കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡോ. എം.കെ റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതര്‍. വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച്ച ചേര്‍ന്ന കോളജ് മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവരം കോളജ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 

കേസിലെ പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ആരോപണ വിധേയനായ ഡോ. എം.കെ റാം, ഡോ. കെ.ടി സംഗീത എന്നിവരാണ് ഒളിവില്‍ തുടരുന്നത്. കേസന്വേഷണം തിടുക്കത്തില്‍ വേണ്ടെന്നും പരമാവധി തെളിവുകള്‍ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 

വരും ദിവസങ്ങളില്‍ നിതിന്‍ രാജിന്റെ സഹപാഠികളുടെയും മറ്റ് വിദ്യാര്‍ഥികളുടെയും മൊഴി അന്വേഷണ സംഘം ശേഖരിക്കും. അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിതിന്‍ രാജിന്റെ വാടക വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. 

അതേസമയം, കേസില്‍ ആരോപണ വിധേയനായ ഡോക്ടര്‍ എം.കെ റാമിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ചെരിപ്പിട്ട് വന്നതിന് കോളനിയെന്ന് വിളിച്ചു. നിറം കൂടിയവരെ വെള്ളപാറ്റയെന്നും വിളിച്ചു. ചില വിദ്യാര്‍ഥികളെ കാണാന്‍ ഗോത്ര വര്‍ഗക്കാരനെ പോലെയുണ്ടെന്ന് പറഞ്ഞു. വിദ്യാര്‍ഥിനിയെ കൊണ്ട് ചെരുപ്പ് വച്ച് തല്ലാന്‍ പറഞ്ഞുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

നിതിന്റെ വീട്ടില്‍ പോകുന്നത് സംബന്ധിച്ച് മാനേജ്‌മെന്റിനോട് ചോദിച്ചപ്പോള്‍ 'അറ്റ് യുവര്‍ ഓണ്‍ റിസക് ' എന്നാണ് മറുപടി പറഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 

In a major development in the Nithin Raj death case, the college management has announced that Dr Ram, who is named as an accused, will be expelled from the institution. The decision comes amid growing protests and demands for strict action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  16 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  16 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  16 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  16 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  16 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  16 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  16 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  16 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  16 days ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  16 days ago