HOME
DETAILS

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

  
April 14, 2026 | 3:41 PM

shane warnes son jackson warne makes a shocking claim linking his fathers death to the covid vaccine

കാന്‍ബറ: ആസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണിന്റെ പെട്ടെന്നുള്ള മരണത്തില്‍ കോവിഡ് വാക്‌സിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി മകന്‍ ജാക്‌സണ്‍ വോണ്‍. 'ടു വേള്‍ഡ് കോളിഡ്' എന്ന പോഡ്കാസ്റ്റിലാണ് ജാക്‌സണിന്റെ ഗുരുതര വെളിപ്പെടുത്തല്‍. 'പിതാവിന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു, എന്നാല്‍ കോവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ അസുഖം മുര്‍ച്ഛിക്കുകയും, പെട്ടെന്ന് മരണപ്പെടുകയുമായിരുന്നു' ജാക്‌സണ്‍ പറഞ്ഞു. 

2022ല്‍ തായ്‌ലന്റില്‍ വെച്ചാണ് തന്റെ 52ാം വയസില്‍ ഹൃദയാഘാതം മൂലം ഓസ്‌ട്രേലിയന്‍ ഇതിഹാസം മരണപ്പെട്ടത്. ' ഇത് ഇപ്പോള്‍ പറഞ്ഞാല്‍ വിവാദമാകുമോ, ഇല്ലയോ എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. പിതാവിന്റെ മരണത്തില്‍ മുഖ്യപങ്ക് കോവിഡ് വാക്‌സിന് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് ചെറിയ ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നത് നേരാണ്. എങ്കിലും അതായിരുന്നില്ല മരണകാരണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് അസുഖം മൂര്‍ച്ഛിച്ചതും, അകാലമരണവും' ജാക്‌സണ്‍ വ്യക്തമാക്കി. 

പിതാവിന്റെ മരണത്തില്‍ താന്‍ അതീവ ദുഃഖിതനായിരുന്നെന്ന് ജാക്‌സണ്‍ പറയുന്നു. തുടക്കം മുതല്‍ തെന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നെന്നും, പിതാവിന് കാര്യമായ അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതമുണ്ടായത് കുടുംബത്തെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. വോണ്‍ മൂന്നോ നാലോ തവണ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സത്യത്തില്‍ അദ്ദേഹത്തിന് അത് വേണമെന്നുണ്ടായിരുന്നില്ല, പക്ഷേ ജോലി ചെയ്ത് മുന്നോട്ട് പോകാന്‍ ഇത് കുത്തിവെച്ചേ മതിയാകൂ എന്ന് അവര്‍ ശാഠ്യം പിടിച്ചു. അതിനാല്‍ വോണ്‍ വഴങ്ങിയതാണെന്നും മകന്‍ വെളിപ്പെടുത്തി. 

2021ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ദി ഹണ്ട്രഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വോണിന് കോവിഡ് സ്ഥിരീകരിച്ചത്. ഏതാനും മാസങ്ങള്‍ക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. കോവിഡിന് ശേഷം ലോകത്താകമാനം അകാല മരണങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി വോണിന്റെ മകന്‍ രംഗത്തെത്തുന്നത്.

Shane Warne’s son Jackson Warne claims COVID vaccine played a role in the legendary Australian’s sudden death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  5 days ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  5 days ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  5 days ago
No Image

കാറിന്റെ സര്‍വീസ് വൈകിയെന്നാരോപിച്ച് നാദാപുരത്ത് ടയര്‍ കടയിലെ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

Kerala
  •  5 days ago
No Image

രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്; ചോറിനൊപ്പം കുക്കറില്‍ ഒളിപ്പിച്ച് കഞ്ചാവ്, വിസിലടിച്ചതോടെ മണം പരന്നു; യുവാവ് അറസ്റ്റില്‍

Kerala
  •  5 days ago
No Image

മലപ്പുറത്ത് വീണ്ടും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; നാലായിരത്തി എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പ്രതിസന്ധിയില്‍

Kerala
  •  5 days ago
No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  5 days ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  5 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  5 days ago