HOME
DETAILS

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു

  
കെ. ഷിന്റുലാൽ
April 15, 2026 | 2:36 AM

kerala police transfer dissatisfaction

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലമാകുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പൊലിസിലെ പൊതു സ്ഥലംമാറ്റ നടപടികൾ സംബന്ധിച്ച ഉത്തരവ് വിവാദത്തിൽ. മൂന്ന് വർഷം ഒരേ സ്‌റ്റേഷനിൽ തുടരുന്നവരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ മെറിൻ ജോസഫ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. 
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിക്കുന്നതെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സർവിസ് വോട്ടിന് അപേക്ഷ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സേനാംഗങ്ങൾക്കുള്ള സമ്മതിദാനം നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചതെന്നാണ് ആരോപണം. ഇത് പെരുമാറ്റചട്ടത്തിന്റെ പരസ്യലംഘനമാണെന്ന് പൊലിസിലെ യു.ഡി.എഫ് അനുകൂലികൾ വ്യക്തമാക്കി. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ ആരംഭിക്കാനായുള്ള ഉത്തരവാണ് പുറത്തിറക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. 
നിലവിൽ പൊലിസിനുള്ളിലെ വിവാദം സംബന്ധിച്ച് ജില്ലാ -സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊലിസ് സ്‌റ്റേഷനിലോ സ്‌പെഷൽ യൂനിറ്റിലോ ജോലി ചെയ്യുന്ന എസ്.ഐ, എ.എസ്.ഐ, ഗ്രേഡ് എസ്.ഐമാർ, ഗ്രേഡ് എ.എസ്.ഐമാർ, എസ്.സി.പി.ഒ, സി.പി.ഒ, വനിതാ എസ്.സി.പി.ഒ, സി.പി.ഒ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റത്തിനുള്ള ഓപ്ഷൻ സംബന്ധിച്ചാണ് കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 
സ്ഥലംമാറ്റത്തിനുള്ള ഓപ്ഷനുകൾ നിശ്ചിത മാതൃകയിൽ ശേഖരിക്കാനും സർവിസ് ബുക്ക് പരിശോധിച്ച് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ ശേഷം 25നുള്ളിൽ സമർപ്പിക്കാനുമാണ് നിർദേശം. പൊതു സ്ഥലംമാറ്റത്തിന് ഓപ്ഷനുകൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ പൊലിസ് സ്‌റ്റേഷൻ ഒഴികെ നിലവിലെ പൊലിസ് സ്‌റ്റേഷനിൽ മെയ് 31ന്  മൂന്ന് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കുന്നവരും ഡി.സി.ആർ.ബി, സ്‌പെഷൽ ബ്രാഞ്ച്, സൈബർ പൊലിസ് സ്‌റ്റേഷൻ, നാർക്കോട്ടിക് സെൽ എന്നീ സ്‌പെഷൽ യൂനിറ്റുകളിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവരും സ്ഥലംമാറ്റത്തിന് അർഹരാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  3 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  3 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  3 days ago

No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  3 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  3 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  3 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  3 days ago