ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം: ഒന്‍പത് പേര്‍ക്കെതിരേ കേസ്
തലശ്ശേരി: ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്‍പതു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ എടക്കാട് പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കൂടക്കടവിലെ കൈപ്രത്ത് പ്രവീണിനെ (29) വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് തലശ്ശേരിയില്‍ നിന്നു പൂ വാങ്ങി വരുന്നതിനിടെ ഒരുസംഘം പ്രവീണിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ദീപു ഓടി രക്ഷപ്പെട്ടിരുന്നു. പരുക്കേറ്റ പ്രവീണിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കി. ഗണേശോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നു പൊലിസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടക്കടവ് പ്രദേശത്ത് പൊലിസ് സന്നാഹം ശക്തമാക്കി. ഗണേശോത്സവത്തിനിടെ സി.പി.എം നാട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."