ഗുണ്ടാ നേതാവുമായി ബന്ധം: മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാ നേതാവുമായ പുത്തന്‍പാലം രാജേഷുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ സി.പി.ഒമാരായ ശ്രീകുമാര്‍, മുഹമ്മദ് ഷാഫി, ജെ.ആര്‍. റിയാസ് എന്നിവരെയാണ് തിരുവനന്തപുരം ഡി.സി.പി സസ്‌പെന്‍ഡ് ചെയ്തത്.
ഒരാഴ്ച മുമ്പ് പുത്തന്‍പാലം രാജേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം പൊലിസുകാര്‍ രാജേഷിന് വിളിക്കാനായി ഫോണ്‍ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങള്‍ വാങ്ങിച്ചു നല്‍കിയെന്നും സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫോണ്‍ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ നേരത്തെയും ഇവര്‍ രാജേഷുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒപ്പം വകുപ്പുതല നടപടിക്കും ഡി.സി.പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."