HOME
DETAILS

ആഗോള എ.ഐ ഹബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംനേടി യു.എ.ഇ; എല്ലാ മേഖലകളിലും എ.ഐ

  
Web Desk
April 16, 2026 | 4:01 AM

UAE ranks among leading global AI hubs in latest AI Index

അബുദാബി: ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഹബ്ബുകളിലൊന്നായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ തന്ത്രങ്ങള്‍, അവബോധം, ഭരണനിര്‍വഹണം എന്നിവയ്ക്കുള്ള സ്ഥാപനപരമായ പിന്തുണയില്‍ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇ ഉള്ളതെന്ന്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെന്റേര്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ഒഅക) പുറത്തുവിട്ട 2026ലെ എ.ഐ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈദഗ്ധ്യം, തൊഴില്‍, എ.ഐയുടെ സ്വാംശീകരണം തുടങ്ങിയ ആഗോള മാനദണ്ഡങ്ങളില്‍ രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രതിശീര്‍ഷ ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ സിംഗപ്പൂരിനൊപ്പം യു.എ.ഇയും മുന്‍പന്തിയിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എ.ഇയിലെ 80 ശതമാനത്തിലധികം ജീവനക്കാരും തങ്ങളുടെ തൊഴിലിടങ്ങളില്‍ എ.ഐ സംവിധാനങ്ങള്‍ പതിവായി ഉപയോഗിക്കുന്നവരാണ്. ഉയര്‍ന്ന വിശ്വാസ്യതയോടെയാണ് ഇവര്‍ ഈ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നത്. എ.ഐ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തില്‍ ആഗോളതലത്തില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് യു.എ.ഇ. 2019നും 2025നും ഇടയില്‍ യു.എ.ഇയിലെ എ.ഐ പ്രതിഭകളുടെ എണ്ണത്തില്‍ 100 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്. 2025ല്‍ ആകെ തൊഴിലവസരങ്ങളില്‍ 2.87 ശതമാനവും എ.ഐയുമായി ബന്ധപ്പെട്ടവയായിരുന്നു. എ.ഐ പ്രൊഫഷണലുകളുടെ ആവശ്യകതയില്‍ യു.എ.ഇ ആഗോളതലത്തില്‍ മുന്നിലാണെന്ന് ഇത് തെളിയിക്കുന്നു.

ദേശീയ എ.ഐ സ്ട്രാറ്റജി 2031ലൂടെ വിദ്യാഭ്യാസ മേഖലയില്‍ എ.ഐ ഉള്‍പ്പെടുത്താനുള്ള യു.എ.ഇയുടെ മികച്ച ഇടപെടലുകളും റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നുണ്ട്. 2025 - 2026 അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും എ.ഐ പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡാറ്റ, അല്‍ഗൊരിതം, നൂതന ആശയങ്ങള്‍, ധാര്‍മ്മികത തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നൂതന സാങ്കേതിക ഗവേഷണങ്ങള്‍ക്കുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ അബൂദബിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (TII) പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ട് അഭിനന്ദിച്ചു. പ്രത്യേകിച്ച് ഫാല്‍ക്കണ്‍ മോഡലുകളിലൂടെ എ.ഐ രംഗത്ത് ഈ സ്ഥാപനം നല്‍കുന്ന സംഭാവനകള്‍ മികച്ചതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മുന്നേറ്റം നടത്തുന്ന യു.എ.ഇ, എ.ഐയുടെ ആഗോള ഹബ് എന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കുകയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

Summary: UAE has been recognized as a leading global Artificial Intelligence hub in the 2026 AI Index Report by Stanford University, scoring high in institutional support, AI strategy, and governance. Over 80% of employees in the UAE regularly use AI at their workplaces, demonstrating high levels of trust and adoption that exceed expectations relative to the country's GDP. The concentration of AI talent in the UAE surged by more than 100% between 2019 and 2025. Furthermore, AI-related roles accounted for 2.87% of all job listings in 2025, showing a massive demand for technical expertise.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  8 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  8 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  8 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  8 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  8 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  8 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  8 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  8 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  8 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  8 days ago