HOME
DETAILS

പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

  
Web Desk
April 16, 2026 | 1:16 PM

stop panthirangavu toll collection immediately kerala human rights commission directs nhai

കോഴിക്കോട്: പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം. സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം പൂർത്തിയാക്കാതെ ടോൾ ഈടാക്കുന്നതിനെതിരെ ഉയർന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഈ നടപടി. നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ വിഷയത്തിൽ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

പരാതിക്ക് പിന്നിലെ കാരണങ്ങൾ

ദേശീയപാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപേ ധൃതിപിടിച്ച് ടോൾ പിരിവ് ആരംഭിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്.നാട്ടുകാർക്കും പ്രദേശവാസികൾക്കും സഞ്ചരിക്കാനുള്ള സർവീസ് റോഡുകളുടെ പണി പലയിടത്തും പൂർത്തിയായിട്ടില്ല.കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപ്പാതകൾ നിർമിച്ചിട്ടില്ല.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു നിർമാണത്തിലെ ഈ പോരായ്മകൾ ചൂണ്ടി കാണിച്ചാണ് നാട്ടുക്കാർ പരാതി നൽകിയത്.

പ്രതിഷേധവും നടപടിയും

സർവീസ് റോഡുകൾ പൂർത്തിയാക്കാത്തതിനെതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നാണ് നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പണി പൂർത്തിയാകുന്നത് വരെ ടോൾ ഈടാക്കുന്നത് തടയണമെന്നാണ് കമ്മീഷന്റെ നിലപാട്.ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  7 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  7 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  7 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  7 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  7 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  7 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  7 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  7 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  7 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  7 days ago