HOME
DETAILS

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

  
April 18, 2026 | 10:56 AM

women-reservation-bill-failure-pm-address-nation-tonight-830

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ അഭിസംബോധന. എന്നാല്‍ മോദി ഏത് വിഷയവുമായി  ബന്ധപ്പെട്ടാണ് സംസാരിക്കാന്‍ പോകുന്നതെന്നതിന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം തെറ്റ് ചെയ്‌തെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്. 

തിടുക്കപ്പെട്ട് വനിത സംവരണ ബില്ലും അതിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയവും നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിന് ലോക്‌സഭയില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.  പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 131 ാം ഭരണഘടന ഭേദഗതി ബില്‍ പരാജയപ്പെടുകയായിരുന്നു. സഭയില്‍ ഹാജരായ 528 പേരില്‍ 298 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, 230 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാനായി കേന്ദ്രസര്‍ക്കാരിന് 54 വോട്ടിന്റെ കുറവാണുണ്ടായത്. ബില്‍ പാസാകാന്‍ ഹാജരായ 528 അംഗങ്ങളില്‍ 352 പേരുടെ പിന്തുണ വേണമായിരുന്നു. വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാത്തതിനാല്‍ 131ാം ഭരണഘടന ഭേദഗതി ബില്‍ പാസായില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. 

ഭരണഘടന ഭേദഗതി ബില്‍, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍ എന്നീ മൂന്ന് ബില്ലുകള്‍ ഒന്നിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനാകാത്തിനാല്‍ മറ്റ് രണ്ട് ബില്ലുകള്‍ തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. വനിതാ ബില്‍ തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നതിന്റെ മറവിലൂടെ രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ചെറുത്തുനില്‍പ്പിന് മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. 

 

Following the failure of the Women’s Reservation Amendment Bill, Prime Minister Narendra Modi is set to address the nation at 8:30 PM today. The address is expected to outline the government’s stance and future course of action after the setback in Parliament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  13 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  13 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  13 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  13 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  13 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  13 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  13 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  13 days ago
No Image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  13 days ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് വിലപേശൽ; സിന്ധുവിനെതിരെ നിർണായക സ്ക്രീൻഷോട്ടുകൾ പുറത്ത്, പ്രതി റിമാൻഡിൽ

crime
  •  13 days ago