HOME
DETAILS

ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത് യു.എസ്; ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചുവെന്ന് ട്രംപ്

  
Web Desk
April 20, 2026 | 4:02 AM

us seizes iranian ship over alleged sanctions violation trump says

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ ചരക്കു കപ്പല്‍ യു.എസ് പിടിച്ചെടുത്തു. തന്റെ രാജ്യത്തിന്റെ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് അറിയിച്ചത്. നാവിക ഉപരോധം ലംഘിച്ചതിനാലാണ് നീക്കമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ്  പറയുന്നത്. 

യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ യാത്ര നിര്‍ത്താന്‍ ഒമമാന്‍ ഉള്‍ക്കടലില്‍ വെച്ച് കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിലെ ജീവനക്കാര്‍ അത് അനുസരിച്ചില്ല- ട്രംപ് പറയുന്നു. 

യുഎസ് നാവികസേന അവരെ അവരുടെ പാതയില്‍ തന്നെ തടഞ്ഞു. കപ്പല്‍ ഇപ്പോള്‍ യു.എസ് മറൈന്‍മാരുടെ കൈവശമാണ്. കപ്പലിലുള്ളത് എന്താണെന്ന് അവര്‍ കണ്ടുകൊണ്ടിരിക്കുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാനിയന്‍ വാണിജ്യ കപ്പലിന് നേരെ വെടിയുതിര്‍ത്ത് ഈ മാസം ആദ്യം എത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാര്‍ യു.എസ് ലംഘിച്ചതായി ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡ് ചൂണ്ടിക്കാട്ടി. 

'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേന യു.എസ് സൈന്യത്തിന്റെ ഈ സായുധ കടല്‍ക്കൊള്ളയ്ക്കെതിരെ ഉടന്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യും- ഖതം അല്‍-അന്‍ബിയയുടെ വക്താവ് മുന്നറിയിപ്പ് നല്‍കി. 

 ഇസ്ലാമാബാദ് ചര്‍ച്ചക്ക് സംഘത്തെ അയക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് കപ്പല്‍ പിടിച്ചെടുത്ത നടപടി ഉണ്ടായിരിക്കുന്നത്. ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ കാരണമായി നാലിന പ്രശ്‌നങ്ങളും ഇറാന്‍ മുന്നോട്ട് വെച്ചിരുന്നു. ദേശീയ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത ഒരു ഉപാധിയും സ്വീകാര്യമല്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സുരക്ഷാ സമിതി മേധാവി വ്യക്തമാക്കി. 

യു.എസും ഇറാനും തമ്മില്‍ വീണ്ടും ചര്‍ച്ച ?
അതിനിടെ, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു.എസും ഇറാനും വീണ്ടും ചര്‍ച്ചയ്‌ക്കെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ വച്ചാണ് മധ്യസ്ഥ ചര്‍ച്ച നടക്കുക. കഴിഞ്ഞദിവസം യു.എസിന്റെ സന്ദേശവുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇറാനിലെത്തി വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോകുന്നുവെന്ന് യു.എസ് അറിയിച്ചത്.

അന്തിമ വെടിനിര്‍ത്തലിന് ചര്‍ച്ചയില്‍ തീരുമാനമുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. താന്‍ ഇസ് ലാമാബാദിലേക്ക് പോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. അന്തിമ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടെങ്കിലേ ട്രംപ് പാകിസ്ഥാനിലെത്തൂ. ഇന്നലെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരും വാഹനങ്ങളുമായി യു.എസ് സൈനിക വിമാനം ഇസ്ലാമാബാദിലെത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് സംഘത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജറേഡ് കുഷ്നര്‍ എന്നിവര്‍ നയിക്കും. ഇത്തവണ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് യു.എസ് സംഘത്തെ നയിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ആദ്യ ചര്‍ച്ചയില്‍ വാന്‍സായിരുന്നു ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചത്.
എന്നാല്‍, ചര്‍ച്ചയുടെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി സഈദ് ഖാതിബ്സാദേഹ് അറിയിച്ചു. ഇറാന്‍ പ്രതിനിധി സംഘത്തെ പാകിസ്ഥാനിലേക്ക് അയച്ചിട്ടില്ലെന്നും തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ഹോര്‍മുസിലെ ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയുണ്ടാകില്ലെന്നും തസ്നിം സൂചിപ്പിച്ചു.

ഇറാന്‍ സംഘം രാജ്യത്തിന്റെ ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോരാടുമെന്ന് ഇറാന്‍ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരിഫ് പറഞ്ഞു. അമേരിക്ക കടുത്ത സമ്മര്‍ദമാണ് ചര്‍ച്ചയില്‍ ഉന്നയിക്കുന്നത്. ഹോര്‍മുസ് ഇറാന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധം പിന്‍വലിക്കുക എന്നതാകും ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധിയെന്നാണ് സൂചനകള്‍.

ഇത് അവസാന അവസരം; കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാനെ കത്തിക്കും- ട്രംപ്
വാഷിങ്ടണ്‍: ഇറാനിത് അവസാന അവസരമെന്നും ആണവകരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാനെ കത്തിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. 2015ല്‍ ആണവ കരാറില്‍ ഒപ്പുവയ്പ്പിക്കാന്‍ പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തെറ്റ് താന്‍ ആവര്‍ത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു.

the united states has seized an iranian ship for allegedly attempting to violate sanctions, according to former president donald trump.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  3 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  3 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  3 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  3 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  3 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  3 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  3 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  3 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  3 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  3 days ago