HOME
DETAILS

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

  
Web Desk
April 20, 2026 | 9:21 AM

israel carries out airstrike in southern lebanon hours after ceasefire agreement

ബെയ്‌റൂത്: കരാര്‍ ലംഘിക്കുന്നതില്‍ പതിവ് തെറ്റിക്കാതെ ഇസ്‌റാഈല്‍. ലെബനാനില്‍ ബോംബാക്രമണം നടത്തിയിരിക്കുകയാണ് സയണിസ്റ്റ് സൈന്യം. പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. തെക്കന്‍ ലബനാനിലെ ഖഫര്‍ക്കേല മേഖലയിലാണ് ഇസ്‌റാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയത്. 

ആക്രമണത്തിന് തയാറാക്കി നിര്‍ത്തിയിരുന്ന ഒരു റോക്കറ്റ് ലോഞ്ചര്‍ തകര്‍ത്തുവെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ അവകാശവാദം.തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി സ്ഥാപിച്ച 'യെല്ലോ ലൈന്‍' അതിര്‍ത്തിക്ക് വടക്കുഭാഗത്താണ് ലോഞ്ചര്‍ കണ്ടെത്തിയതെന്നും സൈനിക വക്താവ് അറിയിച്ചു. 

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഉണ്ടായ ആക്രമണം മേഖലയില്‍ വീണ്ടും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ നടത്തുന്ന പ്രകോപനങ്ങള്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്നാണ് ലബനാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ താരതമ്യേന ശാന്തമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. അതിനിടെയാണ് രാത്രിയോടെ വീണ്ടും സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിരുന്നത്. എന്നാല്‍, ഇറാന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാത്തതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് വീണ്ടുമടച്ചു. കൂടാതെ കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കുകപ്പല്‍ യു.എസ് പിടിച്ചെടുത്തത് മേഖലയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമാക്കിയിരിക്കുകയാണ്. തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കന്‍ കപ്പലിലേക്ക് ഐ.ആര്‍. ജി.സി ഡ്രോണ്‍ പതിപ്പിച്ചിരുന്നു.

israel launched an airstrike in southern lebanon shortly after agreeing to a ceasefire, escalating tensions in the region amid concerns over repeated violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  4 hours ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  4 hours ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  5 hours ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  5 hours ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  5 hours ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  5 hours ago
No Image

ലോണ്‍ ആപ്പുകള്‍ മരണക്കെണിയാകുന്നു: കേരളത്തില്‍ 3 വര്‍ഷത്തിനിടെ 15,000 പരാതികള്‍; നിങ്ങള്‍ സുരക്ഷിതരാണോ?

Kerala
  •  5 hours ago
No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  5 hours ago
No Image

കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി

Kerala
  •  6 hours ago
No Image

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 hours ago