HOME
DETAILS

എവിടെ ആ പഴയ ഹാർദിക്?'; പാണ്ഡ്യക്കെതിരെ ആകാശ് ചോപ്ര, നായകസ്ഥാനം മാറ്റാൻ മനോജ് തിവാരി

  
Web Desk
April 20, 2026 | 10:47 AM

aakash chopra questions hardik pandyas batting responsibility

മുംബൈ: ഐപിഎൽ 2026-ൽ ദയനീയ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുമ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഫോമിനെതിരെയും നേതൃപാടവത്തിനെതിരെയും ശക്തമായ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.

ബാറ്റിംഗിൽ പഴയ കരുത്തില്ല

മുംബൈയുടെ ബാറ്റിംഗ് നിരയിൽ ഹാർദിക് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.

"ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ സാധിച്ചിരുന്ന ആ പഴയ ഹാർദിക്കിനെ ഇപ്പോൾ കാണാനില്ല. 70-80 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുന്ന ഇന്നിംഗ്സുകളാണ് മുംബൈക്ക് ആവശ്യം. അഞ്ച് തവണ കിരീടം നേടിയ ടീം പത്താം സ്ഥാനത്ത് നിൽക്കുമ്പോൾ ഭയമില്ലാത്ത സമീപനവും പുതിയ പരീക്ഷണങ്ങളുമാണ് ടീമിന് വേണ്ടത്," ചോപ്ര വ്യക്തമാക്കി.

ബൗളിംഗ് നിരയിലെ ദൗർബല്യം

ഹാർദിക്കിന്റെ വ്യക്തിഗത ഫോമിനേക്കാൾ ടീമിനെ വലയ്ക്കുന്നത് ബൗളിംഗ് യൂണിറ്റിന്റെ തകർച്ചയാണ്.

മുബൈ ബൗളിംഗ് എക്കണോമി റേറ്റ് 10.26 ആണ്.5 മത്സരങ്ങളിൽ നിന്ന് വിട്ടുനൽകിയ റൺസ് 972 റൺസും.പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 195 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ബൗളർമാർക്ക് സാധിച്ചില്ല.സീസണിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് വെറും 81 റൺസും രണ്ട് വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ സമ്പാദ്യം.

രോഹിത് ശർമ്മ തിരിച്ചെത്തുമോ?

ടീമിന് പഴയ പ്രതാപം തിരിച്ചുപിടിക്കണമെങ്കിൽ രോഹിത് ശർമ്മയെ വീണ്ടും നായകനാക്കണമെന്ന വിപ്ലവകരമായ നിർദ്ദേശമാണ് മുൻ താരം മനോജ് തിവാരി മുന്നോട്ട് വെച്ചത്. ടീമിലെ അസ്ഥിരത ഒഴിവാക്കാൻ രോഹിത്തിന്റെ നേതൃത്വം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും മത്സരങ്ങളിലും പരാജയം തുടരുകയാണെങ്കിൽ ഹാർദിക്കിന്റെ നായകസ്ഥാനത്തിന് മേൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തലുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  5 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  5 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  5 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  5 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 days ago
No Image

പവർപ്ലേയിലെ സിക്‌സർ രാജാവ്; ഒന്നിലധികം സീസണുകളിൽ അപൂർവ്വ റെക്കോർഡ് നേട്ടവുമായി അഭിഷേക് ശർമ്മ

Cricket
  •  5 days ago


No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  5 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  5 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  5 days ago
No Image

രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവിൽ വ്യാജ 'കനിഷ്ക് സിംഗ്' പിടിയിൽ

National
  •  5 days ago