HOME
DETAILS

ഇറാന്റെ തിരിച്ചടി; ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവില്‍ വന്‍ നാശനഷ്ടമെന്ന് മേയറുടെ വെളിപ്പെടുത്തല്‍

  
April 20, 2026 | 11:43 AM

irans retaliation reportedly caused major damage in tel aviv

തെല്‍അവീവ്: ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ ആയിരത്തിലധികം വീടുകള്‍ നശിച്ചെന്നാണ് തെല്‍അവീവ് മേയര്‍ റോണ്‍ ഹുള്‍ദായ് വെളിപ്പെടുത്തിയത്. ഇസ്‌റാഈല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേയറിന്റെ വെളിപ്പെടുത്തല്‍. 

ഇറാനുമേല്‍ ഇസ്‌റാഈല്‍-അമേരിക്കന്‍ ശക്തികള്‍ ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്. ഇസ്‌റാഈലിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇറാന്‍ നടത്തിയ ആക്രമണം ഇസ്‌റാഈലിന് വലിയ തിരിച്ചടിയായി മാറി. തെല്‍അവീവിന് പുറമെ സമീപ പ്രദേശങ്ങളായ രാമത്ഗാന്‍, ബനൈ ബ്രാക് എന്നിവിടങ്ങളിലും മിസൈല്‍ പതിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, സൈനികര്‍ മരിക്കുകയും ചെയ്തിരുന്നു. 

യുദ്ധം ഇസ്‌റാഈലിന് കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 17.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്ക്. വസ്തുവകകള്‍ നശിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 30000 ത്തോളം അപേക്ഷകള്‍ ലഭിച്ചെന്നാണ് ഇസ്‌റാഈല്‍ ടാക്‌സ് അതോറിറ്റിയുടെ കണക്ക്. യുദ്ധം തകര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇസ്‌റാഈലിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

reports say heavy damage has occurred in tel aviv, the capital of israel, following iran’s retaliation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് ഉപരോധം നീക്കിയേക്കും: ട്രംപുമായി സംസാരിച്ച് അസിം മുനീർ; സമാധാന ചർച്ചകൾക്ക് വഴിതെളിയുന്നു

International
  •  43 minutes ago
No Image

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കുന്നു; സജ്ജീകരണങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

Kuwait
  •  an hour ago
No Image

ജമ്മുകശ്മീരില്‍ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ മരിച്ചു; 29 പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

മഴ വരുന്നു; അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നിലിനും സാധ്യത 

Kerala
  •  an hour ago
No Image

ഛത്തീസ്ഗഡിൽ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു; വൻ ദുരന്തമെന്ന് റിപ്പോർട്ട്

National
  •  an hour ago
No Image

കുവൈത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: കമ്പനി ഫണ്ട് മോഷ്ടിച്ച ലെബനീസ് പൗരൻ പിടിയിൽ

Kuwait
  •  an hour ago
No Image

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവം: ബ്ലഡ് ബാങ്കിന് ഗുരുതര വീഴ്ച, രേഖകളിൽ വൻ കൃത്രിമം

National
  •  2 hours ago
No Image

അബുദബി മുസഫയിൽ പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു; പുതിയ അഞ്ച് സെക്ടറുകളിൽ കൂടി 'മവാഖിഫ്' സംവിധാനം

uae
  •  2 hours ago
No Image

പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോജ് മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യനിലയില്‍ പുരോഗതി

Kerala
  •  2 hours ago
No Image

യുഎഇ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ്; ആദ്യ പാദത്തിൽ ദുബൈയിലും അബുദബിയിലും കോടികളുടെ നിക്ഷേപം

uae
  •  2 hours ago