HOME
DETAILS

വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പൊലിസിനെതിരെ അതിജീവിതയുടെ പരാതി; വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ആവശ്യം

  
Web Desk
April 20, 2026 | 11:33 AM

survivor claims kayamkulam police weakened case to help first accused

തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കേസന്വേഷണത്തിൽ കായംകുളം പൊലിസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

മൊഴിയിൽ തിരുത്തൽ; പ്രതിയെ സഹായിക്കുന്നു

താൻ നൽകിയ മൊഴി പൊലിസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള ലഘുവായ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.താൻ മൊഴി നൽകിയ പല പ്രധാന കാര്യങ്ങളും എഫ്ഐആറിൽ നിന്നും ഒഴിവാക്കി.കേസിലെ ഒന്നാം പ്രതിയായ സിനിൽ സബാദിന് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ പൊലിസ് ഒത്താശ ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു.

വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണം

നിലവിലെ അന്വേഷണ സംഘം സത്യസന്ധമായ റിപ്പോർട്ട് നൽകില്ലെന്ന് യുവതി ആരോപിക്കുന്നു. അതിനാൽ ഒരു ഉന്നത വനിതാ പൊലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് യുവതിയുടെ പ്രധാന ആവശ്യം. തന്റെ സ്വകാര്യത മാനിക്കാതെയും മൊഴി അട്ടിമറിച്ചും പൊലിസ് നീതി നിഷേധിച്ചതായും ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ഏപ്രിൽ ആദ്യവാരം കായംകുളം കെ.പി.എ.സി ജംഗ്ഷനിലുണ്ടായ അപകടത്തിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേന എത്തിയ വ്യാപാരി നേതാവ് സിനിൽ സബാദ് വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. എന്നാൽ പരാതി നൽകിയിട്ടും ദിവസങ്ങളോളം നടപടി സ്വീകരിക്കാൻ പൊലിസ് തയ്യാറായില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു.

സംഭവം വിവാദമായതോടെ കായംകുളം എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. നിലവിൽ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ഈ അന്വേഷണത്തിലും വിശ്വാസമില്ലെന്നാണ് അതിജീവിതയുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  6 days ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  6 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  6 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  6 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  6 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  6 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  6 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  6 days ago