HOME
DETAILS

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; ഒത്താശ ചെയ്ത മാതാവ് ഒളിവിൽ

  
Web Desk
April 20, 2026 | 11:20 AM

mother named second accused for facilitating crime in kilimanoor

കിളിമാനൂർ: അമ്മയുടെ സാന്നിധ്യത്തിൽ പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52) വിനെയാണ് കിളിമാനൂർ പൊലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.

ക്രൂരത മാസങ്ങളോളം; ഒത്താശ ചെയ്ത് അമ്മ

2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രതി ബിജു പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ തന്നെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്. വീട്ടിൽ വെച്ചുള്ള പീഡനത്തിന് പുറമെ, പെൺകുട്ടിയെ വർക്കല ബീച്ചിൽ കൊണ്ടുപോയും ഇയാൾ പീഡിപ്പിച്ചിരുന്നു.

പീഡനവിവരം പുറത്തറിഞ്ഞത് ഇങ്ങനെ

തുടർച്ചയായ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അമ്മയുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാൽ പിന്നീട് അമ്മയുടെ അടുത്തേക്ക് പോകാൻ കുട്ടി വിസമ്മതിച്ചതോടെ പിതാവിന് സംശയം തോന്നി. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.പിതാവ് കുട്ടിയെ പുനരധിവാസ കേന്ദ്രമായ 'സ്നേഹിത'യിൽ എത്തിച്ചു.അധികൃതർ അറിയിച്ചതനുസരിച്ച് കിളിമാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ബിജുവിനെ ഉടൻ കസ്റ്റഡിയിലെടുത്തു.

അന്വേഷണം ഊർജ്ജിതം

കോടതിയിൽ ഹാജരാക്കിയ പ്രതി ബിജുവിനെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പൊലിസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ചൈൽഡ് ലൈനും പൊലിസും ചേർന്ന് സ്വീകരിച്ചു വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു

National
  •  4 days ago
No Image

പെരമ്പൂർ നിലനിർത്തി വിജയ്; തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ്

National
  •  4 days ago
No Image

ആകാശത്തിന് താഴെ ഒരു സ്മാർട്ട് അത്ഭുതം; ലോകത്തിലെ ആദ്യ എഐ ബസ് സ്റ്റേഷൻ ദുബൈയിൽ

uae
  •  4 days ago
No Image

അസമിനെ നയിക്കാൻ ഹിമന്ത തന്നെ; സത്യപ്രതിജ്ഞ 12-ന്; ചടങ്ങിൽ മോദിയും അമിത് ഷായും പങ്കെടുക്കും

National
  •  4 days ago
No Image

ബംഗാളിൽ ബിജെപി ‘നരനായാട്ട്’: മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം, രണ്ട് മരണം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

National
  •  4 days ago
No Image

കരുത്തുകാട്ടി യുഎഇ സായുധസേന; ഇറാന്റെ ഡ്രോൺ ആക്രമണശ്രമം തകർത്തു

uae
  •  4 days ago
No Image

'മെസ്സിയെ ഇന്ത്യയിലെത്തിച്ചതിൽ ഞാൻ ഖേദിക്കുന്നു, ജീവൻ പോലും അപകടത്തിലായേനെ'; സുരക്ഷാവീഴ്ചയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഘാടകൻ

National
  •  4 days ago
No Image

മുജ്‌തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ സൈനിക നേതൃത്വം; അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം

International
  •  4 days ago
No Image

ദുബൈ ക്രീക്കിൽ ബോട്ടിന് തീപിടിച്ചു; അൽ ജദ്ദാഫിൽ ഉയർന്ന കറുത്ത പുകയിൽ വിശദീകരണവുമായി അധികൃതർ

uae
  •  4 days ago
No Image

കാമ്പസുകൾ വീണ്ടും തുറക്കും; യുഎഇയിൽ നാളെ മുതൽ സ്കൂളുകൾ നേരിട്ടുള്ള പഠനരീതിയിലേക്ക്

uae
  •  4 days ago

No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  5 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  5 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  5 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  5 days ago