അവഗണിക്കുന്നുവെന്ന് സംശയം; കാമുകനെ യുവതി കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു
ബെംഗളൂരു: തന്നെ അവഗണിക്കുന്നുവെന്ന സംശയത്തെത്തുടർന്ന് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു. ചൊവ്വാഴ്ച ദക്ഷിണ ബംഗളൂരുവിലെ അഞ്ജനപുരയിലാണ് ദാരുണ സംഭവം. ബെംഗളൂരുവിൽ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്തിരുന്ന കിരൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പ്രേരണയെ (27) പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി കിരണും പ്രേരണയും പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തകാലത്തായി കിരൺ തന്നോട് അകൽച്ച കാണിക്കുന്നുവെന്നും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നും പ്രേരണ സംശയിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് കരുതുന്നു.
ചൊവ്വാഴ്ച കിരണിനെ പ്രേരണ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അമ്മയും സഹോദരനും വീട്ടിലില്ലാത്ത സമയത്തായിരുന്നു കിരൺ എത്തിയത്.
സംസാരിച്ചിരിക്കുന്നതിനിടെ കിരണിന്റെ കണ്ണുകൾ കെട്ടിയ പ്രേരണ, അയാളെ കസേരയിൽ ഇരുത്തി വരിഞ്ഞുമുറുക്കി. കിരൺ ഇതിനെ എതിർത്തപ്പോൾ, വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർത്ഥന നടത്താനാണെന്ന് വിശ്വസിപ്പിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പൂർണ്ണമായും കെട്ടിയിട്ടതിന് പിന്നാലെ പ്രേരണ കിരണിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും കിരൺ മരണപ്പെട്ടിരുന്നു. പ്രതിയായ പ്രേരണയെ പൊലിസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
A 27-year-old woman in Bengaluru allegedly murdered her boyfriend by tying him to a chair and setting him on fire. Suspecting that he was ignoring her and planning to marry someone else, she lured him to her house under the pretext of a "foreign-style" marriage proposal. Once he was bound and blindfolded, she poured petrol on him and lit the fire, leading to his immediate death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."