കരിപ്പൂര്‍: മലബാര്‍ ഡെവലപ്മെന്റ് ഫോറം കരിദിനമാചരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാന സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കരിദിനമാചരിച്ചു.
ഹജ്ജ് വിമാന സര്‍വിസ് കരിപ്പൂരില്‍നിന്ന് പുനഃസ്ഥാപിക്കുക, 321 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പുനരാരംഭിക്കുക, അമിത യാത്രാക്കൂലി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനം ആചരിച്ചത്. കരിദിനാചരണത്തിന്റെ ഭാഗമായി മാനാഞ്ചിറക്ക് സമീപം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡോ. എം. കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. അടുത്ത ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്ന് നടത്തുന്ന തരത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം അറിയിച്ചു. കെ.എം ബശീര്‍ അധ്യക്ഷനായി. വി. കുഞ്ഞാലി, ഗുലാം കൊളക്കാടന്‍, ഡോ. മൊയ്തു, ആറ്റക്കോയ പള്ളിക്കണ്ടി, വി. രാധാകൃഷ്ണന്, ഉസ്മാന് ചാത്തന്‍ചിറ, എസ്.വി അബ്ദുല്ല, നുസ്രത്ത് ജഹാന്, കരീം അബ്ദുല്ല, യു.എ നസീര്‍, അഡ്വ. മുഹമ്മദ് സജീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."