തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി കല്യാൺ ജ്വല്ലേഴ്സ്. ദുരന്തബാധിതർക്കായി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ് എം.ഡി ടി.എസ്. കല്യാണരാമൻ അറിയിച്ചു. സഹായധനം തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ദുരന്തബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി അരലക്ഷം രൂപ വീതവുമാണ് യൂസഫലി വാഗ്ദാനം ചെയ്തിട്ടുള്ളത്. പ്രമുഖ വ്യവസായികളുടെ ഈ സഹായഹസ്തം ദുരന്തത്തിൽ തകർന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
സർക്കാർ പ്രഖ്യാപിച്ച ധനസഹായം:
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ തീരുമാനമായിട്ടുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും.സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപമാണ് സർക്കാർ നൽക്കുക.
കൂടാതെ, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ അടുത്ത ആറ് മാസത്തെ ചികിത്സാച്ചെലവ് (സർക്കാർ/സ്വകാര്യ ആശുപത്രികളിൽ) പൂർണ്ണമായും സർക്കാർ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."