ട്രംപ് തൊഴിലാളികളുടെ സുഹൃത്തല്ലെന്ന് ഒബാമ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം മുറുകിയിരിക്കേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ സ്വരം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
ട്രംപ് തൊഴിലാളികളുടെ സുഹൃത്തല്ലെന്നും എഴുപതു വര്‍ഷം ഭൂമിയില്‍ ജീവിച്ചിട്ടും തൊഴിലാളികള്‍ക്കായി എന്തെങ്കിലുമൊന്നു ചെയ്യാന്‍ ട്രംപിനായിട്ടില്ലെന്നും ഒബാമ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ന്യൂമോണിയ ബാധിച്ചു വിശ്രമത്തിലായിരിക്കേയാണ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് ഒബാമയുടെ പ്രസ്താവന.
തൊഴിലാളികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ട്രംപ് ഇതുവരെ ശ്രമിച്ചതെന്നും നിങ്ങള്‍ക്കു നേതൃത്വം നല്കാന് അയാള്ക്കാകില്ലെന്നും ഒബാമ ജനങ്ങളോടു പറഞ്ഞു. നേരത്തേ ട്രംപിനെ കിറുക്കനെന്ന് പരിഹസിച്ചും ഒബാമ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പ്രസിഡന്റായി ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍ മോശമായിരുന്നെന്നും അതിലും നല്ലത് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനാണെന്നും ട്രംപ് പ്രസ്താവിച്ചതിനു പിറകേയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."