HOME
DETAILS

അണക്കെട്ടുകളും വറ്റുന്നു! നീരൊഴുക്ക് പൂർണമായും നിലച്ചത് ആറ് അണക്കെട്ടുകളിൽ

  
ബാസിത് ഹസൻ 
April 27, 2026 | 2:55 AM

dams running dry water inflow stops in six reservoirs

തൊടുപുഴ: വേനൽമഴയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ  സംസ്ഥാനത്തെ അണക്കെട്ടുകളിൽ നീരൊഴുക്ക് നിലയ്ക്കുന്നു. ആറ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലച്ചപ്പോൾ ഏതാനും ഇടത്ത് നാമമാത്ര നീരൊഴുക്കുണ്ട്. 3.054 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഇന്നലെ എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്. 
ഇടമലയാർ, മാട്ടുപ്പെട്ടി, കുറ്റ്യാടി, തരിയോട്, പൊന്മുടി, പെരിങ്ങൽകുത്ത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പൂർണമായും നിലച്ചു. ഇടുക്കി (1.595), പമ്പ (0.866), ഷോളയാർ (0.18), കുണ്ടള (0.219), ആനയിറങ്കൽ (0.167), കല്ലാർകുട്ടി (0.027 ദശലക്ഷം യൂനിറ്റ്) എന്നിങ്ങനെയാണ് വിവിധ പദ്ധതികളിലേക്ക് വെള്ളം ഒഴുകിയെത്തിയത്. 
ഊർജമേഖലയെ കനത്ത ആശങ്കയിലാക്കിയാണ് ജലനിരപ്പ് കുത്തനെ താഴുന്നത്. കടുത്ത ചൂടും ഒളിച്ചുകളി തുടരുന്ന മഴമേഘങ്ങളും വൈദ്യുതി ബോർഡിന്റെ പ്രതീക്ഷ വറ്റിക്കുന്നതാണ്.  ദിവസങ്ങൾക്കകം പല അണക്കെട്ടുകളും കാലിയാകുമെന്ന യാഥാർത്ഥ്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നതിനോടൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രതികൂലമായി ബാധിക്കും. ശുദ്ധജലത്തിനായി അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്ന പതിനായിരങ്ങളാണ് താഴ്‌വാരങ്ങളിൽ അധിവസിക്കുന്നത്. 
ഇടുക്കി, ഇടമലയാർ, കുറ്റ്യാടി, ശബരിഗിരി പദ്ധതികളെയാണ് ആഭ്യന്തര ഉൽപാദനത്തിന് പ്രധാനമായും കെ.എസ്.ഇ.ബി ആശ്രയിക്കുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 32 ശതമാനത്തിലെത്തി. ശരാശരി മൂക്കാൽ അടി വീതമാണ് ഇപ്പോൾ പ്രതിദിനം ജലനിരപ്പ് താഴുന്നത്. 
കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 10 അടി വെള്ളം കുറവാണ് ഇപ്പോൾ. അതേസമയം മൂലമറ്റം പവർ ഹൗസിൽ വൈദ്യുതോൽപാദനം 10 ദശലക്ഷം യൂനിറ്റെന്ന ശരാശരിയിൽ തുടരുന്നു. പവർ ഹൗസിലെ ആറ് ജനറേറ്ററുകളും പൂർണമായും പ്രവർത്തിക്കുന്നുണ്ട്. 12.862 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉൽപാദിപ്പിച്ചത്. 
ശബരിഗിരി 5.3235, കുറ്റ്യാടി 1.8922, ഇടമലയാർ 0.8918, ലോവർപെരിയാർ 0.599, നേര്യമംഗലം 0.6456, ഷോളയാർ 1.0889, പള്ളിവാസൽ എക്‌സ്റ്റെൻഷൻ 0.859, പന്നിയാർ 0.4172, പെരിങ്ങൽകുത്ത് 0.2227, കക്കാട് 0.777, കല്ലട 0.1341, മലങ്കര 0.1126 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു മറ്റ് പദ്ധതികളിലെ ഇന്നലത്തെ ഉൽപാദനം. വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. 115.075 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപയോഗം. പീക്ക് ടൈം ഡിമാന്റ് 5770 മെഗാവാട്ടും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  4 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  4 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  4 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  4 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  4 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  4 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  4 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  4 days ago