HOME
DETAILS

നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ

  
എം. ശംസുദ്ദീൻ ഫൈസി
April 28, 2026 | 2:09 AM

government tightens norms head masters scramble for school fitness certificates

മലപ്പുറം: സ്‌കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്‌കരിച്ചുള്ള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രഥമാധ്യാപകരെയും സ്‌കൂൾ അധികൃതരെയും പ്രതിസന്ധിയിലാക്കുന്നു. കെട്ടിട ഫിറ്റ്‌നസിനായി വൈദ്യുതി, ആരോഗ്യം, ഗതാഗതം, വനം, അഗ്‌നിരക്ഷാ സേന എന്നീ അഞ്ച് വകുപ്പുകളിൽനിന്നുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഈ വകുപ്പുകൾ നടത്തുന്ന പരിശോധനകൾക്കു പുറമെ, സ്‌കൂൾ സുരക്ഷാ നിരീക്ഷണ സമിതിയുടെയും ഉപസമിതിയുടെയും ശുപാർശകൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. 
നടപടിക്രമങ്ങൾ പൂർത്തിയാക്കി 'കെ സ്മാർട്ട്'പോർട്ടൽ വഴിയാണ് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ഫിറ്റ്‌നസിനായി ഇതിനകം അപേക്ഷ നൽകിയ സ്‌കൂളുകളോടും ഈ അഞ്ച് വകുപ്പുകളുടെയും റിപ്പോർട്ട് ഹാജരാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് അധികൃതർ പറയുമ്പോഴും പുതിയ നിബന്ധനകൾ പ്രായോഗികമായി നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് പ്രഥമാധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് വ്യത്യസ്ത വകുപ്പുകളുടെ പിന്നാലെ ഓടേണ്ടി വരുന്നത് താങ്ങാനാവാത്ത ജോലിഭാരമാണെന്ന് പ്രഥമാധ്യാപകർ പരാതിപ്പെടുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർ നേരിട്ടെത്തി കെട്ടിടത്തിന്റെ ബലവും സുരക്ഷയും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാൽ ഇതിനു പകരമായി വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് സമാനമായ കടുത്ത നിബന്ധനകൾ വിദ്യാലയങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമാണെന്ന വിമർശനം ഉയർന്നു.
ഓരോ വകുപ്പിൽനിന്നും പ്രത്യേകം റിപ്പോർട്ടുകൾ തേടുന്നത് അനാവശ്യമായ കാലതാമസത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അധ്യയന വർഷം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇത്തരം സങ്കീർണ നടപടികൾ പൂർത്തിയാക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും പ്രഥമാധ്യാപകർ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടേയും കളിയാവേശങ്ങള്‍ നിറഞ്ഞിരുന്നു...' വംശഹത്യാ ശേഷിപ്പുകള്‍ക്കിടയില്‍ ക്രച്ചസുകളിലൂന്നി നിന്ന് ലോകകപ്പ് ആരവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഫലസ്തീന്‍...

International
  •  11 days ago
No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  11 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  11 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  11 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  11 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  11 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  11 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  11 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  11 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  11 days ago