'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രതീക്ഷിതമായുണ്ടായ കഠിനമായ ഉഷ്ണതരംഗവും ഗൾഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സർക്കാരിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിക്ഷോഭവും യുദ്ധവും മുൻകൂട്ടി കാണാൻ ആർക്കെങ്കിലും സാധിക്കുമോ? ഇതുപോലൊരു ഉഷ്ണതരംഗം മുൻപ് ഉണ്ടായിട്ടില്ല. വസ്തുതകൾ മനസ്സിലാക്കാതെ വിമർശിക്കുന്നതിൽ കാര്യമില്ല. നല്ലത് ചെയ്താൽ അത് അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം എന്നും മന്ത്രി വ്യക്തമാക്കി
മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിദിനം നാല് മണിക്കൂർ വരെ പവർകട്ട് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം വേണ്ടി വന്നത് എന്ന് മന്ത്രി പറഞ്ഞു.
പത്തുപേർ ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 25 പേർ അത് ഉപയോഗിക്കുന്നു. ഈ അമിതഭാരം (Overload) കാരണമാണ് ട്രാൻസ്‌ഫോർമറുകൾ ഡ്രിപ്പാകുന്നത്. പീക്ക് അവറിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കണം. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയാണ് ഏക പോംവഴി. എന്നാൽ പുതിയ പദ്ധതികളെ മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി തടസ്സപ്പെടുത്തുകയാണ്. അതിരപ്പിള്ളി, കുരിയാർകുറ്റി തുടങ്ങിയ പദ്ധതികൾ ഇത്തരത്തിൽ മുടങ്ങിപ്പോയവയാണ്. മൃഗങ്ങൾക്കും പക്ഷികൾക്കും തടസ്സമാകുമെന്ന് പറഞ്ഞ് വികസന പദ്ധതികളെ എതിർക്കുന്നത് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു.
ആശ്വാസമായി മഴയും അധിക വൈദ്യുതിയും
നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മഴ പെയ്തതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായിട്ടുണ്ട്. കൂടാതെ 250 മെഗാവാട്ട് വൈദ്യുതി അധികമായി പർച്ചേസ് ചെയ്തതോടെ വലിയ പ്രതിസന്ധി ഒഴിവാക്കാൻ സാധിച്ചു. വരും ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് കെ.എസ്.ഇ.ബി. (KSEB) ഉടൻ സർക്കുലർ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
kerala electricity minister k. krishnankutty defended recent power restrictions, stating that the government could not have anticipated unpredictable events like the global impact of the gulf war or the unprecedented heatwave. he noted that a surge in appliance usage, such as induction cooktops, has overloaded the grid, while blaming media opposition for stalling vital power generation projects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."