HOME
DETAILS

അമേരിക്കയുടെ ഉപരോധത്തെ വെല്ലുവിളിച്ച് ഹോര്‍മുസ് കടന്ന് റഷ്യന്‍ ആഡംബര നൗക

  
Web Desk
April 28, 2026 | 9:43 AM

russian luxury yacht crosses hormuz defying us sanctions

തെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ വെല്ലുവിളിച്ച് റഷ്യ. റഷ്യന്‍ കോടീശ്വരന്റെ ആഡംബര നൗകയാണ് യാത്ര നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയും സ്റ്റീല്‍ വ്യവസായിയുമായ അലക്‌സി മൊര്‍ദാഷോവിന്റെ ഉടമസ്ഥതയിലുള്ള 'നോര്‍ഡ്' എന്ന സൂപ്പര്‍യാച്ചാണ് സംഘര്‍ഷഭരിതമായ കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഏകദേശം 500 മില്യണ്‍ ഡോളര്‍ (4,200 കോടി രൂപ) വിലമതിക്കുന്ന, 142 മീറ്റര്‍ നീളമുള്ളതാണ് ഈ അത്യാധുനിക കപ്പല്‍.  വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ ദുബായില്‍നിന്ന് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ അല്‍ മൗജ് മറീനയില്‍ കപ്പല്‍ നങ്കൂരമിട്ടു. 

മേഖലയില്‍ അമേരിക്കന്‍ ഉപരോധം കടുപ്പിക്കുകയും സ്വകാര്യ കപ്പലുകള്‍ ഈ പാത ഒഴിവാക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ പതാകയേന്തിയ നോര്‍ഡ് കടലിടുക്ക് കടന്നത്.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കം തുടരുകയാണ് ഇതിനിടെ ഇറാനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുകയുമാണ്. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയും വ്‌ളാദ്മിര്‍ പുടിനും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.


ഇറാന്റെ പോരാട്ടം പരമാധികാരം കാക്കാന്‍: പുടിന്‍

മോസ്‌കോ: ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥരാകാന്‍ റഷ്യ തയാറാണെന്ന് ക്രെംലിന്‍ വക്താവ് ദിംത്രി പെസ്‌കോവ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്റെ ഓഫിസിന്റെ പ്രസ്താവന. ഇറാന്‍ അവരുടെ പരമാധികാരം സംരക്ഷിക്കാനാണ് പോരാടുന്നതെന്ന് പുടിന്‍ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുടെ സന്ദേശം സ്വീകരിച്ചതായും പുടിന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം റഷ്യ ചെയ്യും. ഇറാന് സഹായം നല്‍കാന്‍ റഷ്യ  തയാറാണെന്നും പുടിന്‍ പറഞ്ഞു.

ഇറാനും റഷ്യയും തമ്മില്‍ അടുത്ത സഖ്യ കക്ഷികളാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണ ഉടമ്പടികളുണ്ട്. എന്നാല്‍ സൈനിക സഹകരണത്തിന് കരാറില്ല. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, മിലിട്ടറി ഇന്റലിജന്‍സ് മേധാവി എന്നിവരുമായി അരഗാച്ചി ചര്‍ച്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രിക്കൊപ്പം ഉപവിദേശകാര്യ മന്ത്രി കാസിം ഗരിബാബദിയും മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ കാസിം ജലാലിയും ഉണ്ടായിരുന്നു.

russian luxury yacht passes through strait of hormuz challenging us sanctions amid rising geopolitical tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  3 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  3 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  3 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  3 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  4 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  4 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  4 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  4 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  4 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  4 days ago