ഹര്‍ത്താലിലെ അക്രമം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടിസ്
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ബി.ഡി.എസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍രാജിന്റെ മരണത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ ഹൈക്കോടതി കേസെടുത്തു. അക്രമസംഭവങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് കോടതി നോട്ടിസ് നല്‍കി. ജനജീവിതം തടസ്സപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്.
സമരാനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെ ഗതാഗതകുരുക്കുണ്ടായി. ചിലയിടങ്ങളില്‍ പൊലിസുമായി പ്രതിഷേധക്കാര്‍ വാക്കുതര്‍ക്കമുണ്ടായി. ചിലയിടങ്ങങ്ങളില്‍ പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
The Kerala High Court has taken a suo motu case following incidents of widespread violence and property damage reported during a recent hartal. Expressing strong displeasure over the breakdown of public order, the court has issued notices to those who called for the strike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."