HOME
DETAILS

ട്രാഫിക് പൊലിസുകാരനെ ആക്രമിച്ചു; കോടതി ശിക്ഷിച്ച പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

  
April 29, 2026 | 5:36 AM

man-arrested-after-21-years-for-attacking-traffic-policeman-kerala

ചെങ്ങന്നൂര്‍: ട്രാഫിക് പൊലിസുകാരനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ച പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. ചെറിയനാട് ചെറുവല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ മുഹമ്മദ് നൂഹ്(64)നെ ആണ് വെണ്‍മണി പൊലിസ് പിടികൂടിയത്. 

1999 ഓഗസ്റ്റ് 22ന് വൈകീട്ട് കൊല്ലകടവ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈവിരലുകള്‍ കടിച്ചു മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 

ഈ കേസില്‍ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നതാണ്. എന്നാല്‍ ഇയാള്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച ശേഷം ഒളിവില്‍ പോകുകയായിരുന്നു. 

ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് വെണ്‍മണി പൊലിസ് പ്രത്യേക സംഘം രൂപീകരിച്ച് ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി 21 വര്‍ഷമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. പ്രതിയെ ചിറയിന്‍കീഴ് ഭാഗത്തുനിന്നാണ് ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ ജെ യുടെ നേതൃത്വത്തില്‍ വെണ്‍മണി പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രാജേഷ് പി യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വെണ്‍മണി പൊലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ബാബു ഡി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ജയരാജ് വി, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രവീണ്‍ എസ്, വൈശാഖ് തമ്പി, സുധീപ് എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

In a significant breakthrough, the police have arrested a convict who had been absconding for 21 years after being sentenced for attacking a traffic policeman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  a day ago
No Image

'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു'; പി. രാജീവ്

Kerala
  •  2 days ago
No Image

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

National
  •  2 days ago
No Image

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Cricket
  •  2 days ago
No Image

ഗാലറിയിൽ 'മിനാബ് 168' പ്രകമ്പനം; അമേരിക്കൻ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ലോകകപ്പ് വേദിയിൽ ഇറാൻ, വൈകാരിക പ്രതിരോധം

Football
  •  2 days ago
No Image

നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും; എന്തൊക്കെ കരുതലുകള്‍ സ്വീകരിക്കണം? ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Kerala
  •  2 days ago
No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  2 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  2 days ago
No Image

ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല! വിരമിക്കൽ ചർച്ചകൾക്ക് വിരാമമിട്ട് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ലൂക്ക മോഡ്രിച്ച്

Football
  •  2 days ago
No Image

ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്

International
  •  2 days ago