HOME
DETAILS

ഊട്ടിയിൽ ഗതാഗത നിയന്ത്രണം: മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കായി പുതിയ റൂട്ടുകൾ

  
Web Desk
April 29, 2026 | 11:04 AM

ooty traffic restrictions new routes for tourists from may 1

ഊട്ടി: വേനൽക്കാല സീസണും പുഷ്പമേളയും പ്രമാണിച്ച് ഊട്ടിയിൽ മേയ് ഒന്നു മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സാഹചര്യത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടവും പൊലിസും ചേർന്ന് പുതിയ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് വൺവേ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്:

മേട്ടുപ്പാളയത്തുനിന്ന് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയാണ് ഊട്ടിയിലേക്ക് എത്തേണ്ടത്. ഇനി ഊട്ടിയിൽ നിന്നും മേട്ടുപ്പാളയത്തേക്ക് മടങ്ങുന്ന വാഹനങ്ങൾ കോത്തഗിരി വഴി തിരിച്ചുവിടണം. മേട്ടുപ്പാളയത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി തിരിഞ്ഞ് ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ വഴി ഊട്ടിയിലേക്ക് പ്രവേശിക്കണം.

കല്ലട്ടി ചുരത്തിൽ നിയന്ത്രണം; കേരളത്തിൽ നിന്നുള്ളവർ ശ്രദ്ധിക്കുക

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കല്ലട്ടി ചുരം വഴി ഊട്ടിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ ഗൂഡല്ലൂർ വഴി മാത്രമേ ഊട്ടിയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. മുതുമലയിൽ നിന്ന് മസിനഗുഡി വഴി കല്ലട്ടി ചുരം കയറി വരുന്ന റോഡിൽ സീഗൂർ പാലത്തിന് സമീപം ചെക് പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. ഏപ്രിൽ 29 മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

പാർക്കിംഗും സർക്യൂട്ട് ബസ്സുകളും

നഗരത്തിനുള്ളിലെ തിരക്ക് കുറയ്ക്കാൻ വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂനൂർ ഭാഗത്തുനിന്ന് വരുന്ന ബസ്, വാൻ എന്നിവ ആവിൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഗൂഡല്ലൂർ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ എച്ച്.പി.എഫിന് (HPF) സമീപം പാർക്ക് ചെയ്യണം. കോത്തഗിരി റൂട്ട് വഴി വരുന്ന വാഹനങ്ങൾ ആർട്സ് കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

ശ്രദ്ധിക്കുക: പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് സന്ദർശകർക്ക് ബോട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ പ്രത്യേക സർക്യൂട്ട് ബസ് സർവീസുകൾ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലഭ്യമാക്കും.

 

To manage the massive influx of tourists for the May summer season and the upcoming 128th Ooty Flower Show, the Nilgiris district administration is implementing strict traffic diversions starting May 1, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ താരവുമായി കൈയാങ്കളി; ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി വിലക്ക് ? ഐസിസി നിയമം ഇങ്ങനെ

Cricket
  •  2 days ago
No Image

'പ്രിയദര്‍ശിനി സൗജന്യ യാത്ര'വന്‍ഹിറ്റെന്ന് കണക്കുകള്‍;  ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകള്‍; ഒറ്റദിനം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ വര്‍ധന 

Kerala
  •  2 days ago
No Image

ബംഗാളിലെ ആൾക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടത് മലയാളിയല്ല; വ്യാജ പ്രചാരണങ്ങൾ തള്ളി പൊലിസ്

crime
  •  2 days ago
No Image

പോരാട്ടവീര്യം ചോരാതെ ഇറാൻ; ന്യൂസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ഇറാൻ

Football
  •  2 days ago
No Image

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

Kuwait
  •  2 days ago
No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  2 days ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  2 days ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  2 days ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  2 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  2 days ago