HOME
DETAILS

പേവിഷബാധയേറ്റു പെൺകുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസ്

  
April 29, 2026 | 6:21 PM

Death of girl due to rabies Case filed against four doctors including Punalur Taluk Hospital Superintendent

പുനലൂർ: ആന്റി റാബീസ് കുത്തിവെപ്പെടുത്ത എട്ടു വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ചു പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ പൊലിസ് കേസെടുത്തു. പുനലൂർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ, ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ എന്നിവരെ പ്രതിയാക്കിയാണ് പുനലൂർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിൽ എട്ടിനാണ് നിയയെ വീടിന് സമീപത്തുവെച്ച് തെരുവുനായ കടിച്ചത്. ആദ്യം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രാഥമിക വാക്സിൻ കുട്ടി സ്വീകരിച്ചിരുന്നു. തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയത്.

എന്നാൽ, കുത്തിവെപ്പ് നൽകുന്നതിൽ ഡോക്ടർമാർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, മെയ് അഞ്ചിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തിന് പിന്നാലെ കുട്ടിയുടെ മാതാവ് പൊലിസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. നിയയ്ക്ക് ഡോക്ടർമാർ ചികിത്സ നൽകിയത് തികഞ്ഞ അശ്രദ്ധയോടെയും ഉദാസീനമായുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ചികിത്സാ വിവരങ്ങൾ ആവശ്യപ്പെട്ട മാതാവിന് വിവരങ്ങൾ കൈമാറാതെ സൂപ്രണ്ട് ഡോക്ടർമാരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും, ഇതുവഴി തെളിവുകൾ നശിപ്പിച്ചുവെന്നുമാണ് സൂപ്രണ്ടിനെതിരെയുള്ള കുറ്റം.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയിട്ടും ആശുപത്രി അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് മാതാവ് ഹബീറ ആരോപിച്ചിരുന്നു. ഹബീറ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കോടതി ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. മാതാവിനായി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.

 

The Punalur police have registered an FIR against the Superintendent and three doctors of the Punalur Taluk Hospital following the death of an eight-year-old girl from rabies. Despite receiving the anti-rabies vaccine, the child, Niya Fathima, passed away in May 2025 after being bitten by a stray dog in April



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  3 hours ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 hours ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  5 hours ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  5 hours ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  6 hours ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  6 hours ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  7 hours ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  7 hours ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  7 hours ago