മുന്നണി സ്വതന്ത്രരിൽ ആരെല്ലാം തിളങ്ങും? 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്
കൊച്ചി: നിയമസഭാ പോരാട്ടത്തിൽ 1970ൽ ഒഴികെ എല്ലാ കാലത്തും സ്വതന്ത്രർക്ക് കേരള രാഷ്ട്രീയത്തിൽ ഇടം ലഭിച്ചിട്ടുണ്ട്. 1957ലെ ആദ്യ സഭയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി 15 സ്വതന്ത്രർക്ക് ഇടം ലഭിച്ചിരുന്നു. അതിൽ അഞ്ചുപേരുടെ പിന്തുണയോടെയാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതും മൂന്നുപേർ മന്ത്രിമാരായതും.
ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും സ്വതന്ത്രരെ പിന്തുണയ്ക്കുന്നുണ്ട്. എൽ.ഡി.എഫ് 14 മണ്ഡലങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തുമ്പോൾ യു.ഡി.എഫ് നാല് സ്വതന്ത്രരെയാണ് ചിന്തുണക്കുന്നത്. അതേസമയം, ബി.ജെ.പി ഉൾപ്പെടെ എൻ.ഡി.എയിലെ ഒരു പാർട്ടിയും സ്വതന്ത്രരെ പരീക്ഷിക്കുന്നില്ല.
പി.ടി.എ റഹീം (കുന്ദമംഗലം ), സലിം മടവൂർ ( കൊടുവള്ളി ), യു. ഷറഫലി ( നിലമ്പൂർ ), എം. മുസ്‌തഫ ( മഞ്ചേരി ), മുഹമ്മദ് സബാഹ് (വേങ്ങര ), സി.പി മുസ്‌തഫ (വള്ളിക്കുന്നം ), പി. മുഹമ്മദ് സമീർ (താനൂർ ), എൻ.എം.ആർ റസാഖ് (പാലക്കാട് ), വി. അബ്ദു റഹ്‌മാൻ (തിരൂർ ), പ്രീതി കൊഞ്ചാത്ത് ( കോട്ടയ്ക്കൽ), കെ.ടി ജലീൽ (തവനൂർ ), സുജിത് വിജയൻ പിള്ള (ചവറ ), സുധീർ കരമന ( തിരുവനന്തപുരം , ഭഗത് റൂഫസ് ( കോവളം ) എന്നിവരാണ് ഇടതു സ്വതന്ത്രർ. വി കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ ), ടി.കെ ഗോവിന്ദൻ (തളിപറമ്പ് ), ജി. സുധാകരൻ (അമ്പലപ്പുഴ ), ശിവൻ വീട്ടിക്കുന്ന് ( ചേലക്കര ) എന്നിവരാണ് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രർ.
കഴിഞ്ഞ നിയമസഭയിലെ ആറ് സ്വതന്ത്രിൽ നാലുപേർ മാത്രമാണ് ഇത്തവണ സ്വതന്ത്രരായി ജനവിധി തേടുന്നത്. കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (എൽ ) സ്ഥാനാർഥിയും മാണി സി കാപ്പൻ കെ.ഡി.പി സ്ഥാനാർഥിയുമായിരിക്കുകയാണ്. എന്നാൽ എൻ.എസ്.സി സ്ഥാനാർഥിയായിരുന്ന മന്ത്രി വി. അബ്ദു റഹ്‌മാൻ ഇത്തവണ സ്വതന്ത്രനാണ്.
വിജയിച്ച സ്വതന്ത്രരിൽ ഇത്തവണയും ജനവിധി തേടുന്ന മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ പി.ടി.എ റഹീം, പി. വി അൻവർ, കെ.ടി ജലീൽ, സുജിത് വിജയൻ പിള്ള എന്നിവരാണ്. ഇത്തവണ മുന്നണി സ്ഥാനാർഥികളായി മത്സരിക്കുന്ന 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."