HOME
DETAILS

വേനല്‍ച്ചൂടിനെ തടയാന്‍ പഴങ്കഞ്ഞി; വെറുമൊരു കഞ്ഞിയല്ല, ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

  
ടിവി ലൈല
May 01, 2026 | 7:52 AM

Probiotic Power Why Pazhamkanji is the Ultimate Superfood for Summer

 


മലയാളിയുടെ ഭക്ഷണസംസ്‌കാരത്തില്‍ പഴങ്കഞ്ഞിക്കുള്ള സ്ഥാനം പണ്ട് മുതലേ വലുതാണ്. എന്നാല്‍ 'ദാരിദ്ര്യത്തിന്റെ ഭക്ഷണം' എന്ന് വിളിച്ച് ഒരുകാലത്ത് നമ്മള്‍ മാറ്റി നിര്‍ത്തിയ ഈ വിഭവം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രോബയോട്ടിക് ഭക്ഷണങ്ങളിലൊന്നായി ശാസ്ത്രലോകം അംഗീകരിച്ചിരിക്കുകയാണ്.

അമേരിക്കന്‍ ന്യൂട്രിഷന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ കൊടും ചൂടില്‍ ശരീരത്തിന് ഒരു കവചം പോലെ പ്രവര്‍ത്തിക്കാന്‍ പഴങ്കഞ്ഞിയോളം മികച്ച മറ്റൊരു ആഹാരമില്ല.

എന്താണ് ഈ കഞ്ഞിയിലെ 'മാജിക്'?

ചോറ് വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവന്‍ (ഏകദേശം 8-12 മണിക്കൂര്‍) വയ്ക്കുമ്പോഴാണ് അത് പഴങ്കഞ്ഞിയായി മാറുന്നത്. ഈ സമയത്ത് ചോറില്‍ ലഘുവായ അഴുകല്‍ നടക്കുകയും കോടിക്കണക്കിന് ആരോഗ്യദായകമായ ബാക്ടീരിയകള്‍ (Lactic Acid Bacteria) ഇതില്‍ രൂപപ്പെടുകയും ചെയ്യുന്നു. ഇത് ചോറിലെ അയണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവയുടെ അളവ് പലമടങ്ങാി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പഴങ്കഞ്ഞിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍
 
പ്രകൃതിദത്ത പ്രോബയോട്ടിക്

കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പഴങ്കഞ്ഞി സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ ആയാസരഹിതമാക്കുകയും ഗ്യാസ്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുകയും ചെയ്യുന്നു.

ശരീരത്തിന് തണുപ്പും ഉന്മേഷവും

വേനല്‍ക്കാലത്ത് ശരീരത്തിന്റെ ആന്തരിക താപനില (Internal Body Temperature) ക്രമീകരിക്കാന്‍ പഴങ്കഞ്ഞിക്ക് പ്രത്യേക കഴിവുണ്ട്. രാവിലത്തെ ഭക്ഷണമായി പഴങ്കഞ്ഞി കഴിക്കുന്നത് ദിവസം മുഴുവന്‍ ശരീരത്തിന് കുളിര്‍മയും ഉന്മേഷവും നല്‍കും.

അള്‍സറിന് ശമനം

വയറിലെ അള്‍സര്‍, കുടലിലെ വീക്കം എന്നിവയുള്ളവര്‍ക്ക് പഴങ്കഞ്ഞി ഒരു ഔഷധമാണ്. ഇതിലെ ലാക്റ്റിക് ആസിഡ് ആമാശയത്തിലെ പുണ്ണുകളെ ഉണക്കാന്‍ സഹായിക്കുന്നു.

 

PAKAN.JPG

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

രക്തസമ്മര്‍ദ്ദം (Blood Pressure) നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പഴങ്കഞ്ഞിയിലുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൂടാതെ, അമിതമായ ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഇതിലെ ബി-വിറ്റാമിനുകള്‍ സഹായിക്കുന്നു.

തിളങ്ങുന്ന ചര്‍മ്മവും കരുത്തുറ്റ മുടിയും

ശരീരത്തിലെ ടോക്‌സിനുകളെ (വിഷാംശങ്ങള്‍) പുറന്തള്ളാന്‍ പഴങ്കഞ്ഞി സഹായിക്കുന്നതിനാല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാകുന്നു. മുടി കൊഴിച്ചില്‍ കുറയാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

എങ്ങനെ കഴിക്കണം?

പഴങ്കഞ്ഞിയുടെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ അത് കഴിക്കുന്ന രീതിയും പ്രധാനമാണ്.

കൂട്ടുവിഭവങ്ങള്‍- പഴങ്കഞ്ഞിക്കൊപ്പം കുറച്ചു തൈര്, ചെറിയ ഉള്ളി, കാന്താരി മുളക്, ഇഞ്ചി എന്നിവ ചേര്‍ക്കുന്നത് ഗുണങ്ങള്‍ ഇരട്ടിയാക്കും. ചെറിയ ഉള്ളി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്.

അരി തിരഞ്ഞെടുക്കുമ്പോള്‍- സാധിക്കുമെങ്കില്‍ തവിട് കളയാത്ത മട്ട അരിയുടെ കഞ്ഞി ഉപയോഗിക്കുക. ഇതിലാണ് പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത്.

ശ്രദ്ധിക്കുക- പ്രമേഹരോഗികള്‍ പഴങ്കഞ്ഞി കഴിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നല്ലതാണ്. കാരണം ചോറ് പുളിക്കുമ്പോള്‍ അതിലെ കാര്‍ബോഹൈഡ്രേറ്റ് ഘടനയില്‍ മാറ്റം വരാം. കൂടാതെ, ഫ്രിഡ്ജില്‍ വക്കാതെ പുറത്തുവച്ച് പുളിപ്പിച്ച പഴങ്കഞ്ഞിയാണ് ഏറ്റവും ഗുണകരം.     

 

 

Pazhamkanji (fermented rice) is a natural probiotic rich in lactic acid bacteria that cools the body and boosts gut health, making it an ideal meal for the summer heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  a day ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  a day ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  a day ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  a day ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  a day ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  a day ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  a day ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  a day ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  a day ago