പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി പ്രതിപക്ഷം
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നിയമസഭയില്‍ മദ്യപിച്ചെത്തിയെന്ന ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം. മുഖ്യമന്ത്രി ഉള്‍പ്പെടെ സഭയിലെ മുഴുവന്‍ അംഗങ്ങളും ആല്‍ക്കഹോള്‍ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ തലവനെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ സത്യം തെളിയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്ന് നടന്ന മെയ് ദിന പ്രത്യേക സെഷനില്‍ മുഖ്യമന്ത്രി മദ്യപിച്ചെത്തിയെന്നാണ് ആരോപണമുയര്‍ന്നത്. ശിരോമണി അകാലിദളും മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായെത്തി. ഭഗവന്ത് മാന്‍ സഭയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ച് സ്വാതി മലിവാള്‍ എംപി രംഗത്തെത്തി. ജനാധിപത്യത്തിന്റെ ക്ഷേത്രമായ നിയമസഭയില്‍ മുഖ്യമന്ത്രി മദ്യപിച്ചെത്തിയെന്ന ആരോപണം ഗൗരവമേറിയതാണ്. ഈ മനുഷ്യന്‍ ഗുരുദ്വാരകളിലും, ക്ഷേത്രങ്ങളിലും മദ്യപിച്ചു പോകുന്നു. ലോക്‌സഭയില്‍ മദ്യപിച്ച് വരുമായിരുന്നു. സര്‍ക്കാര്‍ യോഗങ്ങളില്‍ മദ്യപിച്ച് പങ്കെടുക്കുന്നു. വിദേശയാത്രയില്‍ മദ്യപിച്ചതിനാല്‍ ഭഗവന്ത് മാനിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ടെന്നും സ്വാതി മലിവാള്‍ ആരോപിച്ചു. ഭഗവന്ത് മാനിന്റെ മുന്‍ സഹപ്രവര്‍ത്തക ആയിരുന്ന ഇവര്‍ ഈയടുത്താണ് ആംആദ്മി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം പ്രതിപക്ഷ ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഭഗവന്ത് മാന്‍ തയ്യാറായിട്ടില്ല.
“The opposition has raised a serious allegation that Punjab Chief Minister Bhagwant Mann arrived at the assembly intoxicated.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."