HOME
DETAILS
MAL
500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍
Web Desk
May 02, 2026 | 7:35 AM
കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ കലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചതായി പരാതി. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് ആരോപണം. 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
പാചകക്കാരന്റെ പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പണം എടുത്തിട്ടില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും ആരും കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."