എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും മാര്‍ക്ക് കാണാനാവുന്നില്ലെന്ന് പരാതി. മാനസികശേഷി പരീക്ഷ (മാറ്റ്), സ്‌കോളര്‍ഷിപ്പ് അഭിരുചി പരീക്ഷ (സാറ്റ്) എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായി നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പലര്‍ക്കും മുഴുവന്‍ മാര്‍ക്കും കാണാന്‍ സാധിക്കുന്നില്ല.
ചില വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പരീക്ഷയുടെ മാര്‍ക്ക് മാത്രം കാണിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് 'അസാധുവായ റോള്‍ നമ്പര്‍' എന്ന സന്ദേശമാണ് ലഭിക്കുന്നത്. സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫിസുകളിലും രക്ഷിതാക്കള്‍ പരാതിയുമായെത്തിയെങ്കിലും പരീക്ഷാഭവന്‍ നേരിട്ട് നടത്തുന്ന പരീക്ഷയായതിനാല്‍ കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.
രണ്ട് ഒ.എം.ആര്‍ (OMR) ഷീറ്റുകളില്‍ ഏതെങ്കിലും ഒന്ന് അസാധുവായതാവാം മാര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് പരീക്ഷാഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ പ്രശ്‌നം നേരിടുന്നവര്‍ക്ക് https://pareekshabhavan.kerala.gov.in Asæn https://nmmse.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരാതി സമര്‍പ്പിക്കാമെന്നും പരിഹാരമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകളില്‍ ഒന്നാണിത്.
Parents and students are in distress as technical issues on the official portal prevent them from viewing the full marks of the National Means cum Merit Scholarship (NMMS) examination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."