HOME
DETAILS

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

  
Web Desk
May 04, 2026 | 9:32 AM

mamata banerjee asks tmc workers to stay confident despite bjp surge

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി കാഴ്ച വെക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ (TMC) ബഹുദൂരം മുന്നിലാണ് ബി.ജെ.പി. എന്നാല്‍ അതിനിടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ മുന്നേറ്റം കണക്കാക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. തുടക്കത്തിലെ ഈ ട്രെന്‍ഡുകളില്‍ തളരരുതെന്നും അന്തിമ വിജയം തൃണമൂലിനായിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിഡിയോ സന്ദേശത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

'രണ്ടോ മൂന്നോ റൗണ്ട് വോട്ടെണ്ണല്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനിയും 15ലധികം റൗണ്ടുകള്‍ ബാക്കിയുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിരാശപ്പെടേണ്ട കാര്യമില്ല' മമത പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ചിത്രം മാറുമെന്നും തൃണമൂല്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ച്ചു. 

അതേസമയം ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് അവര്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഒരു കാരണവശാലും ഏജന്റുമാര്‍ പുറത്തുപോകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വോട്ടെണ്ണലില്‍ അട്ടിമറി നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ മമത ബി.ജെ.പിയെ ആദ്യം മുന്നിലെത്തിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു. കല്യാണി ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും മെഷീനുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. പലയിടത്തും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്- മമത ആരോപിച്ചു. കേന്ദ്രസേനയും പൊലിസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ടി.എം.സി 100ലധികം സീറ്റുകളില്‍ മുന്നിലാണ്. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല- മമത ചൂണ്ടിക്കാട്ടി. 

 സ്വന്തം തട്ടകമായ ഭവാനിപ്പൂരിലും തിരിച്ചടി നേരിടുകയാണ് മമത. രണ്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിക്കാണ് മുന്നേറ്റം. ഇത് തൃണമൂല്‍ ക്യാംപുകളിലെ ആശങ്ക വര്‍ധിപ്പിക്കുന്നു. ബി.ജെ.പി 180ഓളം സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ നിലവില്‍ 90 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

mamata banerjee tells tmc workers not to panic as bjp takes early lead in west bengal election counting, alleging irregularities and urging vigilance at counting centers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  6 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  6 days ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  6 days ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  6 days ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  6 days ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  7 days ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  7 days ago


No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  7 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  7 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  7 days ago