സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു: മഹിളാ കോണ്‍ഗ്രസ്
മലപ്പുറം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരം കേസുകള്‍ അതീവ ലാഘവത്തോടെയാണു കാണുന്നതെന്നു മഹിളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. സൗമ്യ വധക്കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ എല്ലാം പ്രതിയായ ഗോവിന്ദച്ചാമിക്ക് എതിരായിട്ടും അതു ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രോസിക്യൂട്ടര്‍ക്കു കഴിഞ്ഞില്ല. സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടിട്ടു പോലും പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നതു പ്രതിഷേധാര്‍ഹമാണ്- മഹിളാ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി പ്രൊഫ. എം.ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വി ഉഷാനായര്‍ അധ്യക്ഷയായി. ജില്ലാ ഭാരവാഹികളായ പാത്തക്കുട്ടി, കെ.എം ഗിരിജ, അനിത കിഷോര്‍, കെ.ടി ഗീത, മാങ്കുന്നന്‍ സുന്ദരി, ഷേര്‍ളി മോള്, ഇല്‍മുന്നീസ, ഷഹര്ബാന് ഷരീഫ്, ജ്യോതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."