HOME
DETAILS

കാലം കാത്തുവച്ച കാവ്യനീതി.. ഇന്ന് ചരിത്രമായി; വൈകാരിക കുറിപ്പുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
Web Desk
May 06, 2026 | 6:11 AM

nk-premachandran-mp-emotional-post-poetic-justice-historic-day

കൊല്ലം: ജില്ലയില്‍ ആര്‍.എസ്.പിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ  വൈകാരിക കുറിപ്പുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം.പി. ആര്‍.എസ്.പി, എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിന്റെ ഭാഗമാകാനുണ്ടായ തീരുമാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും പഴി കേള്‍ക്കേണ്ടിവന്നതിനെ ഓര്‍മ്മിച്ചാണ് പ്രേമചന്ദ്രന്റെ കുറിപ്പ്

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 
2014 മാര്‍ച്ച് 8  34 വര്‍ഷത്തെ LDF ബന്ധം ഉപേക്ഷിച്ച് RSP കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നു. 
CPI(M) ദീര്‍ഘകാലമായി മുന്നണി രാഷ്ട്രീയത്തില്‍ പുലര്‍ത്തിവന്ന അപ്രമാദിത്വ മനോഭാവത്തിലും ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ RSP നിര്‍ബന്ധിതമായത്…. 
മുന്നണി യോഗം ചേരുകയോ,  ഉഭയകക്ഷി ചര്‍ച്ച നടത്തുകയോ ചെയ്യാതെ  RSP അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റില്‍ CPI(M) ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് പാര്‍ട്ടി കടന്നത്.
LDFല്‍ നിന്ന് പുറത്തുവന്ന RSPയെ പിന്തുണക്കാന്‍ കോണ്‍ഗ്രസും UDFഉം തയ്യാറാകുന്നു. ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ RSP, UDFന്റെ ഭാഗമാകുന്നു… ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ച് 37,649 വോട്ടിന് വിജയിക്കുന്നു. തുടര്‍ന്ന് 2016ലും 2021ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ RSPയ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയി.
പിന്നീടുണ്ടായ വിമര്‍ശനങ്ങള്‍ ചെറുതല്ലായിരുന്നു…. 
'ഒരു ലോക്‌സഭാ സീറ്റിനായി പാര്‍ട്ടിയുടെ അസ്തിത്വം തകര്‍ത്തു... '
'രാഷ്ട്രീയ അന്തസ്സ് പണയം വച്ചു....'
'ആശുപത്രിയുടെയോ,കൃഷി ഭവന്റെയോ ഉപദേശകസമിതിയില്‍ പോലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രാതിനിധ്യമില്ല…'
നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിഐകകണ്ടെന എടുത്ത തീരുമാനത്തിന്റെ  ഫലമായി ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ മുഴുവന്‍ പാപഭാരവും ഒരാളില്‍ മാത്രം ചുമത്തപ്പെട്ടു…. 
'അന്നുണ്ടായ രാഷ്രീയതീരുമാനം വ്യക്തിഗത സ്വാര്‍ത്ഥതയായി  ചിത്രീകരിക്കപ്പെട്ടു…'
ഒരു ദശാബ്ദക്കാലം എടുത്തു... സത്യം  അതിന്റെ വഴി കണ്ടെത്താന്‍. 
ഈ തിരഞ്ഞെടുപ്പില്‍ RSP നേടിയ മുന്നേറ്റം ഒരു സാധാരണ വിജയമല്ല… അന്നത്തെ തീരുമാനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തുറന്ന് കാട്ടിയ നിമിഷമാണ്. തെറ്റായി വിലയിരുത്തപ്പെട്ട, വ്യാഖ്യാനിച്ച ഒരു നിലപാടിന്റെ സത്യം ഇന്ന് തെളിഞ്ഞിരിക്കുന്നു...
കാലം കാത്തുവച്ച കാവ്യനീതി... ഇന്ന് ചരിത്രമായി…
മത്സരിച്ച 5 സീറ്റുകളില്‍ 4 എണ്ണത്തിലും (സ്വതന്ത്രന്‍ ഉള്‍പ്പടെ) വിജയക്കൊടി പാറിച്ച ദിവസം. സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരവും ചിഹ്നവും സംരക്ഷിച്ചു നിര്‍ത്തിയ ഒരു ലോക്‌സഭാ സീറ്റും. 
നമ്മുടെ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ തിരിച്ചുവരവില്‍, ആ വഴിയിലൂടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ആശ്വാസവും 
ഈ അവസരത്തില്‍  പങ്കു വക്കുന്നു . 
ഇത് ഒരു വിജയം മാത്രമല്ല. ഒരു നിലപാടിന്റെ നീതീകരണം. പഴയകാല പ്രതാപത്തിലേക്ക് ഒരു പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ തുടക്കം. 
അതിനായി കൂടുതല്‍ കരുത്തോടെ നമുക്ക് മുന്നേറാം...

 

N.K. Premachandran MP has shared a deeply emotional and reflective social media post describing a recent significant event as "poetic justice preserved by time." In his viral note, the veteran RSP leader and Member of Parliament expresses that today’s developments mark a historic milestone, bringing a sense of closure or triumph to a long-standing issue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടേയും കളിയാവേശങ്ങള്‍ നിറഞ്ഞിരുന്നു...' വംശഹത്യാ ശേഷിപ്പുകള്‍ക്കിടയില്‍ ക്രച്ചസുകളിലൂന്നി നിന്ന് ലോകകപ്പ് ആരവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഫലസ്തീന്‍...

International
  •  12 days ago
No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  12 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  12 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  12 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  12 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  12 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  12 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  12 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  12 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  12 days ago