HOME
DETAILS

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

  
Web Desk
May 08, 2026 | 6:06 AM

Hantavirus infection is not being reported in India for the first time Studies have shown that it was reported years earlier in a neighbouring state as well

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും ഹാന്റ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആദ്യമായാണ് പലരും ഇൗ വൈറസിനെക്കുറിച്ച് കേള്‍ക്കുന്നത് പോലും. എന്നാല്‍ ഇതിനര്‍ഥം ആദ്യമായി ഇന്ത്യയില്‍ ഇപ്പോഴാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നല്ല. ഏഷ്യയില്‍ ഹാന്റ വൈറസ് രോഗങ്ങള്‍ നൂറ്റാണ്ടുകളായി തിരിച്ചറിഞ്ഞിരുന്നുവെങ്കിലും, 1950-കളിലെ കൊറിയന്‍ യുദ്ധത്തിന് ശേഷം നടത്തിയ അന്വേഷണങ്ങളിലാണ് ഹാന്റ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്.

വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇരുളര്‍ ഗോത്രവിഭാഗാംഗങ്ങളിലുള്ള 28 പേരില്‍ ഹാന്റാ വൈറസ് ബാധ കേസുകള്‍ സ്ഥിരീകരിച്ചു. ഇവരില്‍ പലരും ദീര്‍ഘകാല വൃക്കരോഗികളിലും, ഗോഡൗണ്‍ തൊഴിലാളികളിലും, എലി പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവരുമായിരുന്നു.  

പൊതുവെ ഇരുളര്‍ സമൂഹം പരമ്പരാഗതമായി പാമ്പുകളും എലികളും പിടിക്കുന്നവരായിരുന്നു. ഹാന്റ വൈറസ് എലികളില്‍ കാണപ്പെടുന്ന വൈറസായതുകൊണ്ട് തന്നെ ഇവരില്‍ പലരിലും വൈറസ് പിടിപെട്ടിരുന്നു. 
വൈറസ് എലികളുടെ ഉമിനീര്‍, മല, മൂത്രം എന്നിവ വഴി പുറത്തേക്കൊഴുകുന്നു. ഈ ദ്രവങ്ങള്‍ ഉണങ്ങുകയോ ആവിയാകുകയോ ചെയ്താല്‍ വൈറസ് വായുവിലൂടെ പടര്‍ന്ന് മനുഷ്യരിലേക്കെത്തുകയാണ് ചെയ്യാറുള്ളത്. 

എന്നാല്‍ ഹാന്റ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. എലികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ, എലികളുടെ മലമൂത്രാവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ കൂടുകള്‍ വൃത്തിയാക്കുമ്പോള്‍ പൊടി ശ്വസിക്കുകയോ ചെയ്യുന്നത് രോഗബാധയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. 

അതേസമയം അറ്റ്‌ലാന്റിക് സമുദ്രത്തിൽ കുടുങ്ങിയ വിനോദസഞ്ചാര കപ്പൽ എം.വി ഹോണ്ടിയസിൽ ഹാന്റ വൈറസ് (Hantavirus) പടരുന്നു. ഇതിനകം തന്നെ കപ്പലിലെ മൂന്ന് യാത്രക്കാർ മരണപ്പെട്ടതായും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരടക്കം 149 പേർ നിരീക്ഷണത്തിലാണെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കപ്പലിലെ യാത്രക്കാരിൽ എട്ടുപേർക്ക് വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചവയും അഞ്ചെണ്ണം ലക്ഷണങ്ങളുള്ളവയുമാണ്. രോഗബാധ ഗുരുതരമായ നാല് യാത്രക്കാരെ കപ്പലിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  7 days ago
No Image

ലോക കായികരംഗത്തെ ഭരിക്കുന്ന 100 പേർ; റൊണാൾഡോയ്ക്കും, മെസിക്കുമൊപ്പം പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  7 days ago
No Image

'എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു'; പി. രാജീവ്

Kerala
  •  7 days ago
No Image

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

National
  •  7 days ago
No Image

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

Cricket
  •  7 days ago
No Image

ഗാലറിയിൽ 'മിനാബ് 168' പ്രകമ്പനം; അമേരിക്കൻ ക്രൂരതയിൽ മരണപ്പെട്ട കുരുന്നുകളെ മറക്കാതെ ലോകകപ്പ് വേദിയിൽ ഇറാൻ, വൈകാരിക പ്രതിരോധം

Football
  •  7 days ago
No Image

നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട് മലേറിയയും; എന്തൊക്കെ കരുതലുകള്‍ സ്വീകരിക്കണം? ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Kerala
  •  7 days ago
No Image

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം; നടപടി നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ

National
  •  7 days ago
No Image

യുഎസ് മണ്ണിൽ ഇറാന്റെ 'തോക്ക് ആഘോഷം'; ലോകകപ്പ് മത്സരത്തിനിടെ മുഹമ്മദ് മൊഹെബിയുടെ വീഡിയോ വൈറൽ, വൻ വിവാദം!

Football
  •  7 days ago