HOME
DETAILS

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

  
May 09, 2026 | 3:32 PM

pakistan captain rohit sharma indian playing xi displayed during pakistan vs bangladesh test match as broadcast blunder goes viral

ധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബംഗ്ലാദേശ് - പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ചയോ സാങ്കേതിക പിഴവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു സംഭവം. ബംഗ്ലാദേശിലെ ധാക്ക ഷെർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിനിടെ പാകിസ്ഥാൻ ടീമിനെ പരിചയപ്പെടുത്തിയപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് ഇന്ത്യൻ താരങ്ങളുടെ പേരുകൾ.

രോഹിത് നായകൻ, ടീമിൽ 11 ഇന്ത്യക്കാർ

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് തത്സമയ സംപ്രേക്ഷണത്തിൽ ഈ പിഴവ് സംഭവിച്ചത്. പാകിസ്താൻ പ്ലെയിങ് ഇലവന് പകരം സ്ക്രീനിൽ തെളിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്കോർ കാർഡായിരുന്നു.

നായകൻ: രോഹിത് ശർമ്മയും,മറ്റ് താരങ്ങളായി ശുഭ്മൻ ഗിൽ, തിലക് വർമ്മ, ശിവം ദുബെ, ജിതേഷ് ശർമ്മ, റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.

ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ സംഭവിച്ച ഈ ഗുരുതരമായ പിഴവ് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കും വലിയ ചർച്ചകൾക്കും വഴിയൊരുക്കി.

മത്സരത്തിൽ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ

വിചിത്രമായ ഈ സംഭവങ്ങൾക്കിടയിലും മത്സരത്തിൽ മികച്ച പ്രകടനമാണ് ആതിഥേയരായ ബംഗ്ലാദേശ് കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 413 റൺസിന് പുറത്തായി.

നജ്മുൽ ഹുസൈൻ ഷാന്റോ 130 പന്തിൽ 101 റൺസുമായി നായകൻ മുന്നിൽ നിന്ന് നയിച്ചു. (12 ഫോറുകൾ, 2 സിക്സുകൾ),മോമിനുൾ ഹഖ് സെഞ്ച്വറിക്ക് 9 റൺസ് അകലെ (91 റൺസ്) താരം പുറത്തായി,മുഷ്ഫിഖുർ റഹീം 71 റൺസ് നേടി മികച്ച പിന്തുണ നൽകി.

തിരിച്ചടിച്ച് പാകിസ്താൻ

പാകിസ്താനായി മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന ശക്തമായ നിലയിലാണ്. 85 റൺസുമായി അസൻ അവൈസും 37 റൺസുമായി അബ്ദുള്ള ഫസലും ക്രീസിലുണ്ട്. 45 റൺസെടുത്ത ഇമാം ഉൾ ഹഖിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യവകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആർക്കും കഴിയാത്ത നേട്ടം; പുരുഷ താരങ്ങളെപ്പോലും അമ്പരപ്പിച്ച് സ്മൃതിയുടെ കുതിപ്പ്‌

Cricket
  •  6 days ago
No Image

സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ

National
  •  6 days ago
No Image

അവയവക്കടത്ത് കേസ്: ഇഡി സംസ്ഥാനവ്യാപക റെയ്ഡ്; വ്യാജരേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

Kerala
  •  6 days ago
No Image

തീറ്റതേടി നാട്ടിലിറങ്ങിയ ആന കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി നാട്ടുകാരും വനംവകുപ്പും

Kerala
  •  6 days ago
No Image

മഴ തുടരും...; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

യുദ്ധ വിരാമത്തിനായി കരാര്‍; ഇറാന്‍- യു.എസ് ഡീലില്‍ പറയുന്ന 14 കാര്യങ്ങള്‍

International
  •  6 days ago
No Image

മോസ്‌കോയില്‍ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

International
  •  6 days ago
No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തില്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  6 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  6 days ago