പഴുന്നാന ഉറൂസിന് സമാപനം
കുന്നംകുളം: പ്രമുഖ സൂഫിവര്യന്മാരായ ശൈഖ് സിറാജുദ്ധീന്‍ ഐലക്കാട്, ശൈഖ് കമാലുദ്ധീന്‍ ഉമറുല്‍ ഖാദിരി, പഴുന്നാന മഖാമില്‍ മറപെട്ടുകിടക്കുന്ന ശൈഖ് യൂസുഫുല്‍ ഖാദിരി എന്നിവരുടെ പേരില്‍ വര്‍ഷം തോറും പഴുന്നാന മഹല്ല് ജമാഅത്ത് കമ്മിറ്റിക്കു കീഴില്‍ ഫരീദുദ്ധീന്‍ മഹ്‌ളറയില്‍ നടന്നു വരാറുള്ള ഉറൂസ് മുബാറക് സമാപിച്ചു. രാവിലെ നടന്ന യൂസഫ് ഹാജി മഖാം സിയാറത്തിനും പ്രാര്‍ഥനക്കും ഇ.കെ ഹുസൈന്‍ മുസ്‌ലിയാര്‍ പറമ്പില്‍ബസാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മൗലീദ് സദസിന് എം.വൈ അബ്ദുല്ല ദാരിമി പാണാവള്ളിയും നേതൃത്വം നല്‍കി. തബറുക് വിതരണം, ഖാദിരിയ്യ റാത്തീബ് എന്നിവ നടന്നു. പഴുന്നാന മഹല്ലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന യൂസഫ് ഹാജി സ്മാരക റിലീഫ് സെല്ലിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇബ്രാഹീം ഹാജിയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് തുടക്കം കുറിച്ചു. ഫണ്ട് സമാഹരണ ഉദ്ഘാടനവും സമൂഹ പ്രാര്‍ഥനക്കും പഴുന്നാന മഹല്ല് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നേതൃത്വം നല്‍കി. ബഷീര്‍ അല്‍ ഹസനി, കെ.എസ് കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, യുസഫ് ബാഖവി, അഹമ്മദ് ഹസന്‍ റഹ്മാനി, ഇബ്രാഹീം ഫൈസി പഴുന്നാന, ഷബീബ് ദര്‍സി വളാഞ്ചേരി, എം.ഇ ഉസ്മാന്‍ സാഹിബ്, സിദ്ധിക്കുട്ടി പന്തല്ലൂര്‍, എം.എം അബൂബക്കര്‍, കെ.കെ മുഹമ്മദ് കുട്ടി സംബന്ധിച്ചു. മഹല്ല് സെക്രട്ടറി ശാഹുല്‍.കെ.പഴുന്നാന സ്വാഗതവും സാദിഖ് കെ.എം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."