HOME
DETAILS

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

  
Web Desk
May 12, 2026 | 10:28 AM

netizens criticize vijay over appointing a astrologer as government official

ചെന്നൈ: ടിവികെക്ക് വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്‍കി വിജയ്. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാക്കി (Officer of Special Duty) നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ വിജയിക്കെതിരെ രൂക്ഷ പ്രതികരണവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. 

തമിഴ്‌നാട്ടിലെ പ്രമുഖ സംഖ്യാശാസ്ത്രജ്ഞനായ റിക്കി രാധന്‍, ടിവികെ വക്താവാണ്. വിജയ് മുഖ്യമന്ത്രിയാകുമെന്നും, തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സുനാമി വരുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി വിജയ് ഗവര്‍ണറെ കാണാന്‍ പോയപ്പോഴും റിക്കി ഒപ്പമുണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സുപ്രധാന ഉത്തരവുകളിൽ വിജയ് ഒപ്പുവെച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യവിൽപന ശാലകൾ ഉടനടി പൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമ വിരുദ്ധമായും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന മദ്യശാലകളെ കണ്ടെത്തിയത്. റിപോർട്ടുകൾ പ്രകാരം 276 ഷോപ്പുകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാലയങ്ങൾക്കും കോളജുകൾക്കും അരികിലും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിച്ചിരുന്നത്. പൊതുജനക്ഷേമം മുൻനിർത്തിയാണ് ഈ കടുത്ത തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മദ്യശാലകൾ പൂട്ടുന്നതിന് പുറമെ, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനുള്ള നിർദേശത്തിനും മുഖ്യമന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് മദ്യശാലകൾക്കെതിരെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

 

government appointment for the astrologer who predicted Vijay would become Chief Minister; netizens respond with sharp criticism."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  7 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  7 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  7 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  7 days ago