HOME
DETAILS

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

  
May 12, 2026 | 11:00 AM

ed arrested sujit bose former minister of bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിജിഒ കോപ്ലക്‌സിലെ ഇഡി ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികുളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഇഡി അറിയിച്ചു. 

സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് സുജിത് ബോസിനെതിരായ ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലിയായി വാങ്ങിയെന്നും ഇ.ഡി പറയുന്നു. ഏകദേശം 150-ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയെന്നാണ് ഇഡി റിപ്പോർട്ട്. 

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണമാറ്റത്തിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ ടിഎംസി നേതാവും മുൻ മന്ത്രിയുമാണ് സുജിത് ബോസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയായി മത്സരിച്ച സുജിത് ബോസ് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 

West Bengal, the ED arrested Sujit Bose, Trinamool Congress leader and former minister, in a municipal recruitment corruption case."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  11 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  11 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  12 days ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  12 days ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  12 days ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  12 days ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  12 days ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  12 days ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  12 days ago