ഓണക്കിറ്റ് വിതരണം നടത്തി
ബാലുശ്ശേരി: ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ എം.എല്‍.എ യു.സി രാമന് പറഞ്ഞു.
ബാലുശ്ശേരി നിയോജക മണ്ഡലം ദുബൈ കെ.എം.സി.സി, ദലിത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ഓണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മര്‍കോയ നടുവണ്ണൂര്‍ അധ്യക്ഷനായി. നാസര്‍ എസ്റ്റേറ്റ്മുക്ക്, സാജിത് കോറോത്ത്, വി.എം സുരേഷ്ബാബു, നിസാര്‍ ചേലേരി, ജസീല്‍ കായണ്ണ, ടി. നിസാര്‍, സിറാജ് ചിറ്റേടത്ത്, വിനോദ് പൂനത്ത്, ഒ.സി റഷീദ്, ഷംസീര്‍ ബാലുശ്ശേരി, റഹീം എടത്തില്‍, അബുഹാജി പാറക്കല്‍, ഇ.സി ശിഹാബ് റഹ്മാന്, ഷഫീഖ് മൂലാട്, എം.എം സരിത, മമ്മുക്കുട്ടി സംസാരിച്ചു. ബാലകൃഷ്ണന് ഉണ്ണികുളം സ്വാഗതവും എ.എം ഭാസ്കരന് നന്ദിയും പറഞ്ഞു.
നടുവണ്ണൂര്‍: പാറക്കുളങ്ങര ദഅ്വ സെന്ററിന്റെ ഈദ്- ഓണം കിറ്റ് വിതരണം എം.ടി.കെ ഇബ്റാഹിം ഫൈസി നിര്‍വഹിച്ചു. ടി.പി അമ്മത്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സിദ്ദീഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. സി. കുഞ്ഞായി ഹാജി, ടി.പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, പുളിയിലകണ്ടി മൊയ്തി ഹാജി, സി.കെ ഇബ്റാഹിം മാസ്റ്റര്‍, കെ.എം ഇബ്റാഹിം, ടി. ബീരാന് ഹാജി, പോത്തല ഹസന്, മജീദ് മൗലവി, പുളിയാല്‍ സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."