ചോദ്യപേപ്പർ ചോർച്ച വിവാദം; റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് മൂന്നിന് റദ്ദാക്കിയ നീറ്റ് യുജി (NEET-UG 2026) പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രഖ്യാപിച്ചു. പുതുക്കിയ തിയതി പ്രകാരം ജൂൺ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ നടക്കും. പരീക്ഷാ തീയതിയെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തിൽ 22 ലക്ഷത്തിലധികം വരുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം.
എൻടിഎയുടെ സമൂഹമാധ്യമമായ ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴിയാണ് പുനഃപരീക്ഷാ വിവരം പുറത്തുവിട്ടത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ:
പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും ആധികാരികമായ വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ മാത്രം പരിശോധിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
സഹായത്തിന് ബന്ധപ്പെടാം
പരീക്ഷ സംബന്ധമായ സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്:
ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 011-40759000, 011-69227700
ഇമെയിൽ: [email protected]
ഔദ്യോഗിക വെബ്സൈറ്റ്: exams.nta.ac.in/NEET
നേരത്തെ നടന്ന പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം ഉയർന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ചാണ് എത്രയും വേഗം പുനഃപരീക്ഷ നടത്താൻ ഏജൻസി തീരുമാനിച്ചത്.
Following the cancellation of NEET UG 2026 due to paper leak allegations, the National Testing Agency (NTA) has officially scheduled the re-examination for June 21, 2026 (Sunday). neet ug 2026
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."