HOME
DETAILS

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍ പ്രാബല്യത്തില്‍

  
Web Desk
May 16, 2026 | 6:27 AM

milma-milk-price-hike-4-rupees-per-litre-kerala-new-rates-may-21-effect

തിരുവനന്തപുരം:സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 മുതല്‍ പുതുക്കിയ പാല്‍ വില നിലവില്‍ വരും. ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനമായത്. വരുന്ന ബുധനാഴ്ച്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ നിരക്കിന് അംഗീകാരം നല്‍കും. 

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ സര്‍ക്കാരിനെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. 

വീണ്ടും മില്‍മ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്ക് നല്‍കാനാണ് തീരുമാനം.

പാലിന് വില വര്‍ധിക്കുന്നതോടെ മില്‍മ പുറത്തിറക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

The Kerala dairy cooperative Milma has announced a price hike of ₹4 per litre of milk, with the revised rates coming into effect from May 21.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 hours ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  3 hours ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  3 hours ago
No Image

മെസ്സിക്ക് റെക്കോർഡ് പ്രതിഫലം, എങ്കിലും റൊണാൾഡോയേക്കാൾ 8 മടങ്ങ് പിന്നിൽ! കാരണം ഇതാണ്

Football
  •  3 hours ago
No Image

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

Kerala
  •  3 hours ago
No Image

കുടജാദ്രി ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളികളുടെ ജീപ്പിൽ ലോറിയിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 8 പേർക്ക് പരിക്ക്

Kerala
  •  4 hours ago
No Image

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

uae
  •  4 hours ago
No Image

യുഡിഎഫിൽ വീണ്ടും വകുപ്പ് തർക്കം! 'വൈദ്യുതിയെങ്കിൽ ചുമതലയേൽക്കാനില്ല', കടുത്ത അതൃപ്തിയുമായി കെ. മുരളീധരൻ

Kerala
  •  4 hours ago
No Image

യുഎഇക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം; രണ്ട് ഡ്രോണുകൾ തകർത്തു, അന്വേഷണം ആരംഭിച്ച് പ്രതിരോധ മന്ത്രാലയം

uae
  •  4 hours ago
No Image

കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്

National
  •  4 hours ago