HOME
DETAILS

മസ്കത്ത് സുന്നി സെന്റർ ഹജ്ജ് സംഘം പുറപ്പെട്ടു

  
May 17, 2026 | 2:26 AM

Muscat Sunni Centre Hajj Group Departs

 

മസ്കത്ത് : ഒമാനിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്ന ഇന്ത്യക്കാർ മക്കയിലേക്കു പുറപ്പെട്ടു. 

 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മസ്കറ്റ് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തു ഹാജിമാർക്ക് ഹൃദയസ്പർശിയായ യാത്രയപ്പ് നൽകി.

മലയാളികൾ ഉൾപ്പടെ ആകെ ഇന്ത്യക്കാരായ 86 ഹാജിമാരാണ് മക്കയിലേക്ക് പുറപ്പെട്ടത്‌. ഇതിൽ 39 പുരുഷന്മാരും, 27 സ്ത്രീകളും ഉൾപ്പടെ 66 പേര് മലയാളികളാണ്. ബാക്കിയുള്ള 20 പേർ ഇതര സംസ്ഥാനക്കാരും.

രാവിലേ മുതൽ തന്നെ ഹാജിമാരും, കുടുംബാംഗങ്ങളും, സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും, സഹോദര സമുദായക്കാരും ഖാബൂസ് പള്ളി പരിസരത്ത് ഹാജിമാരെ യാത്രയയക്കൻ എത്തി.

മസ്കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, അബ്ബാസ് ഫൈസി, അസീസ് ഹാജി കുഞ്ഞിപ്പള്ളി, മുസ്തഫ ഹാജി മട്ടന്നൂർ, ഹാഷിം ഫൈസി, ഫസൽ റഹ്മാൻ ദാരിമി, എന്നിവർ ഹാജിമാർക്ക് ആശംസ നേരാനെത്തി. 

ശൈഖ് അബ്ദുറഹ്മാൻ മൗലവി പ്രാർത്ഥന നടത്തി.

പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ചതിനു സർവ്വശക്തനെ സ്തുതിക്കാനും, അതോടൊപ്പം ലോകത്തെമ്പാടും സമാധാനം പുലരാനുള്ള പ്രാർത്ഥനകളിൽ ഇനിയുള്ള നാളുകളിൽ സജീവമാകാനും ഷക്കീർ ഫൈസി ആമുഖu പ്രഭാഷണത്തിൽ പറഞ്ഞു.

കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളോടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഹാജിമാരെ യാത്രയാക്കി. ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് മസ്കത്ത് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നും ഹാജിമാർ മദീനയിലേക്ക് പുറപ്പെടും. നേരെത്തെ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ 86 ഹാജിമാർക്കും അഞ്ചു ദിവസങ്ങളിലായി ഹജ്ജ് പഠന ക്ലാസ്സും, ക്യാമ്പും സംഘട്ടിപ്പിച്ചിരുന്നു. 

പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജൂൺ ഒന്നിന് ഹാജിമാർ തിരിച്ചെത്തും. ഇത്തവണ 14000 പേർക്കാണ് ഒമാനിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 220 വിദേശ അറബ് വംശജരും, ഇന്ത്യക്കാരുൾപ്പടെയുള്ള 220 മറ്റു വിദേശികൾക്കും അവസരം ലഭിച്ചു. ബാക്കിയുള്ള 13560 പേർ ഹജ്ജ് മിഷൻ അംഗങ്ങൾ ഉൾപ്പടെയുള്ള സ്വദേശികളാണ്. ആകെ ലഭിച്ച 42000 അപേക്ഷകരിൽ നിന്നാണ് 14000 പേർക്ക് അവസരം ലഭിച്ചത്.

 

English summary : A group of Indian pilgrims residing in Oman has departed for the holy pilgrimage of Hajj under the auspices of the Muscat Sunni Centre.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  a day ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  a day ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  a day ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a day ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  a day ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  a day ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  a day ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  a day ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  a day ago