HOME
DETAILS

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

  
Web Desk
May 20, 2026 | 10:19 AM

malayidamthuruthu-eviction-protest-clashes-home-minister-orders-temporary-halt

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 

ഇന്ന് രാവിലെ മുതല്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരുന്നു. അഭിഭാഷക കമ്മിഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലിസിന്റെ ശ്രമം സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. 

ഇത് 15ാം തവണയാണ് ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. പ്രതിഷേധക്കാരിലൊരാള്‍ തലയില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ പൊലിസ് സമരപന്തലിലേക്ക് ജലപീരങ്കി പ്രയോഗിച്ചിരുന്നു. 

പ്രതിഷേധം വാര്‍ത്തയായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. അടിയന്തരമായി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പൊലിസ് സ്ഥലത്തുനിന്ന് പിന്‍വാങ്ങി. 

ഏതാണ്ട് 60 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി തര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്.

 

Tensions erupted during an eviction drive at Malayidamthuruthu as protests led to clashes between residents and authorities. Following the unrest, the state Home Minister reportedly directed officials to temporarily halt the eviction proceedings. The incident has sparked renewed discussions over rehabilitation measures and the handling of displacement-related issues in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  4 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  4 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  4 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  4 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  4 days ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  4 days ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  4 days ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  5 days ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  5 days ago